KeralaLatest NewsNews

മലയാളം ലക്ഷദ്വീപിന്റെ ഭാഷയല്ല: കരടുനിയമങ്ങള്‍ മലയാളത്തില്‍ പ്രസിദ്ധീകരിക്കണമെന്ന വാദം നിലനില്‍ക്കില്ല, ഹർജി

ഭരണഘടനാ വ്യവസ്ഥയനുസരിച്ച്‌ ഇംഗ്ലീഷിലാണ് നിയമം തയ്യാറാക്കേണ്ടത്

കൊച്ചി: കുട്ടികളുടെ ഉച്ചഭക്ഷണത്തില്‍ നിന്ന് മാംസാഹാരം ഒഴിവാക്കുക, ഡയറി ഫാമുകള്‍ അടച്ചുപൂട്ടുക തുടങ്ങിയ വിവാദ ഉത്തരവുകൾ പ്രകാരം ലക്ഷദ്വീപിൽ പ്രതിഷേധം ആരംഭിച്ചിരുന്നു. വിമർശനങ്ങൾ ശക്തമായതിനു പിന്നാലെ ഹൈക്കാേടതി ലക്ഷദ്വീപിലെ വിവാദ ഉത്തരവുകൾ സ്റ്റേ ചെയ്തിരുന്നു. ഇതിനു പിന്നാലെ ഭരണകൂടം നടപ്പിലാക്കുന്ന കരടുനിയമങ്ങള്‍ക്കെതിരെ എം പി മുഹമ്മദ് ഫൈസല്‍ ഹൈക്കോടതിയില്‍ നൽകിയ ഹർജിയിൽ എതിര്‍ സത്യവാങ്മൂലവുമായി ദ്വീപ് ഭരണകൂടം.

നിര്‍മ്മാണ പ്രക്രിയകളും കരടുനിയമങ്ങളും കോടതിയില്‍ ചോദ്യം ചെയ്യാനാവില്ലെന്നു ലക്ഷദ്വീപ് ഭരണകൂടത്തിന്റെ സത്യാവാങ്മൂലത്തില്‍ പറയുന്നു.  കരടുനിയമങ്ങള്‍ മലയാളത്തില്‍ പ്രസിദ്ധീകരിക്കണമെന്ന വാദം നിലനില്‍ക്കില്ലെന്നും ഭരണകൂടം സത്യാവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.

read also: തോൽവി എന്നെ വേദനിപ്പിക്കുന്നു, മത്സരശേഷം മെസിയെ ഞാൻ ചീത്ത വിളിച്ചു: നെയ്മർ

‘ഭരണഘടനാ വ്യവസ്ഥയനുസരിച്ച്‌ ഇംഗ്ലീഷിലാണ് നിയമം തയ്യാറാക്കേണ്ടത്. മലയാളം ദ്വീപിന്‍റെ ഔദ്യോഗിക ഭാഷയല്ല’- ഭരണകൂടം നൽകിയ സത്യാവാങ്മൂലത്തില്‍ പറയുന്നു. കൊവിഡ് കാലത്ത് കിറ്റുകള്‍ നല്‍കണമെന്നാവശ്യപ്പെടുന്ന ഹര്‍ജികള്‍ നേരത്തേതന്നെ കോടതിയുടെ പരിഗണനയിലുള്ളതാണെന്നും എം പിയുടെ ഹര്‍ജിയിലും സമാന സ്വഭാവത്തിലുള്ള കാര്യങ്ങള്‍ തന്നെയാണ് പറയുന്നതെന്നും ദ്വീപ് ഭരണകൂടം പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button