Latest NewsIndiaNews

ലക്ഷദ്വീപില്‍ കാലിക്കറ്റ്‌ സര്‍വകലാശാലയുടെ ബിരുദാനന്തര ബിരുദ കോഴ്‌സുകളും അറബിക്‌ ബിരുദ കോഴ്‌സും നിര്‍ത്തലാക്കി

ടൂറിസവുമായി ബന്ധപ്പെട്ടതും തൊഴിലധിഷ്ഠിതവുമായ മറ്റു കോഴ്‌സുകള്‍ തുടങ്ങും.

ലക്ഷദ്വീപ്: കാലിക്കറ്റ്‌ സര്‍വകലാശാലയുടെ കോഴ്‌സുകള്‍ക്ക്‌ അക്കാദമിക്‌ നിലവാരം പോരെന്നു വിലയിരുത്തൽ. ഇതിന്റെ ബ്വഹാഗമായി കാലിക്കറ്റ്‌ സര്‍വകലാശാലയുടെ ബിരുദാനന്തര ബിരുദ കോഴ്‌സുകളും അറബിക്‌ ബിരുദ കോഴ്‌സും ലക്ഷദ്വീപിൽ നിര്‍ത്തലാക്കി. അഡ്‌മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ കെ പട്ടേലിന്റെ നിര്‍ദേശപ്രകാരമാണ് നടപടി. കാലിക്കറ്റ്‌ സര്‍വകലാശാലയുടെ കവരത്തി, ആന്ത്രോത്ത്‌, കടമാത്ത്‌ സെന്ററുകളിലെ ബിരുദാനന്തര ബിരുദ കോഴ്‌സുകളായ അറബിക്‌, ഇംഗ്ലീഷ്‌, പൊളിറ്റിക്കല്‍ സയന്‍സ്‌, അക്വാട്ടിക്‌ കള്‍ച്ചര്‍, മാത്തമാറ്റിക്‌സ്‌ എന്നിവയും ബിരുദ കോഴ്‌സായ അറബിയുമാണ്‌ നിര്‍ത്തലാക്കിയത്‌.

read also: ഇനി ഏതുതരം പെട്രോൾ, ഡീസൽ വാഹനങ്ങളും കുറഞ്ഞ ചിലവിൽ ആർടിഒ അംഗീകാരത്തോടെ ഇലട്രിക് ആക്കാം

കാലിക്കറ്റ്‌ സര്‍വകലാശാലയുടെ കോഴ്‌സുകള്‍ക്ക്‌ അക്കാദമിക്‌ നിലവാരം പോരെന്നാണ്‌ അഡ്‌മിനിസ്‌ട്രേഷന്റെ കണ്ടെത്തല്‍. പകരം ടൂറിസവുമായി ബന്ധപ്പെട്ടതും തൊഴിലധിഷ്ഠിതവുമായ മറ്റു കോഴ്‌സുകള്‍ തുടങ്ങും.

shortlink

Related Articles

Post Your Comments

Related Articles


Back to top button