Jobs & VacanciesCareerEducation & Career

കാലിക്കറ്റ് സര്‍വകലാശാലയില്‍ അദ്ധ്യാപക ഒഴിവ്, വിശദാംശങ്ങള്‍ ഇങ്ങനെ

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയില്‍ അദ്ധ്യാപക ഒഴിവ്. ഫിലോസഫി പഠനവിഭാഗത്തിലാണ് ഒഴിവുള്ളത്. അദ്ധ്യാപക തസ്തികയിലേക്ക് മണിക്കൂര്‍ വേതനാടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്. യോഗ്യരായവര്‍ അസ്സല്‍ രേഖകള്‍ സഹിതം ഒക്ടോബര്‍ 11-ന് രാവിലെ 10 മണിക്ക് പഠനവിഭാഗത്തില്‍ അഭിമുഖത്തിന് ഹാജരാകണം.

Read Also: ചന്ദ്രനില്‍ സ്ഥലം വാങ്ങുന്ന ആദ്യ മലയാള സിനിമാതാരമായി ഫവാസ് ജലാലുദീൻ

പരീക്ഷകളെ കുറിച്ചുള്ള അറിയിപ്പ്:

രണ്ടാം സെമസ്റ്റര്‍ ബി.പി.എഡ്. (രണ്ട് വര്‍ഷം) ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ നവംബര്‍ 2ന് തുടങ്ങും.

ഒമ്പതാം സെമസ്റ്റര്‍ ബി.ആര്‍ക്ക് നവംബര്‍ 2023 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്കും ഡിസംബര്‍ 2023 സപ്ലിമെന്ററി പരീക്ഷക്കും പത്താം സെമസ്റ്റര്‍ നവംബര്‍ 2023, ഡിസംബര്‍ 2023 സപ്ലിമെന്ററി പരീക്ഷകള്‍ക്കും പിഴ കൂടാതെ 18 വരെയും 180 രൂപ പിഴയോടെ 20 വരെയും അപേക്ഷിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button