Latest NewsNewsIndia

വാക്‌സിൻ വിതരണം: ഈ വർഷം അവസാനത്തോടെ വാക്സിനേഷൻ പൂർത്തിയാക്കുമെന്ന കേന്ദ്രത്തിന്റെ വാദം പൊള്ളയാണെന്ന് രാഹുൽ ഗാന്ധി

ന്യൂഡൽഹി: വാക്‌സിൻ വിതരണവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെതിരെ വിമർശനം ഉന്നയിച്ച് വയനാട് എംപിയും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധി. കേന്ദ്രമന്ത്രിമാരുടെ എണ്ണം കൂടിയിട്ടുണ്ടെന്നും പക്ഷേ ജനങ്ങൾക്ക് വാക്‌സിൻ എപ്പോൾ ലഭിക്കുമെന്ന് മാത്രം വ്യക്തമാക്കാൻ മോദി സർക്കാരിന് കഴിയുന്നില്ലെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.

ട്വിറ്ററിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു രാഹുൽ ഗാന്ധിയുടെ വിമർശനം. രാജ്യത്തെ പ്രതിദിന വാക്സിനേഷൻ സംബന്ധിച്ച കണക്കുകളും രാഹുൽ ഗാന്ധി ട്വിറ്ററിലൂടെ പങ്കുവെച്ചു.

Read Also: ബിജെപി നേതാവിന് കർഷക പ്രതിഷേധക്കാരുടെ മർദ്ദനം

ഈ വർഷം അവസാനത്തോടെ വാക്‌സിനേഷൻ പൂർത്തിയാക്കുമെന്ന കേന്ദ്രത്തിന്റെ വാദം പൊള്ളയാണെന്നും അദ്ദേഹം വിമർശിച്ചു. രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 60 ശതമാനം ആളുകൾക്ക് 2021 ഡിസംബർ അവസാനത്തോടെ രണ്ട് ഡോസ് വാക്‌സിനേഷൻ പൂർത്തിയാക്കണമെങ്കിൽ പ്രതിദിനം 80 ലക്ഷം പേർക്ക് വാക്‌സിൻ നൽകേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ രാജ്യത്ത് പ്രതിദിനം വിതരണം ചെയ്യുന്ന വാക്‌സിന്റെ കണക്കെടുത്താൽ കഴിഞ്ഞ ഏഴ് ദിവസത്തെ ശരാശരി പ്രതിദിനം 34 ലക്ഷം മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഈ കണക്കുകൾ ചൂണ്ടിക്കാട്ടിയാണ് രാഹുൽഗാന്ധി കേന്ദ്ര സർക്കാരിനെതിരെ വിമർശനം ഉന്നയിക്കുന്നത്.

Read Also: അര്‍ജന്റീനയുടെ വിജയത്തിൽ മകന്റെ ആഹ്ളാദ പ്രകടനം,കസേര കൊണ്ട് തല്ലാനൊങ്ങുന്ന പിതാവ്: വീഡിയോയിലെ ആരാധകര്‍ അച്ഛനും മകനുമല്ല

shortlink

Related Articles

Post Your Comments

Related Articles


Back to top button