Latest NewsIndiaNews

കോവിഡ് പ്രതിരോധത്തിലും ചികിത്സയിലും വീഴ്ച പാടില്ല: നിയന്ത്രണങ്ങളിൽ വിട്ടുവീഴ്ചയില്ലെന്ന് പ്രധാനമന്ത്രി

കോവിഡ് സാഹചര്യത്തിൽ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി സംസാരിച്ചു.

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് മൂന്നാം തരം​ഗം പടിവാതിലിലെത്തിനിൽക്കെ നിയന്ത്രണങ്ങളിൽ വീഴ്ച പാടില്ലെന്ന മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ‘പ്രതിരോധത്തിലും ചികിത്സയിലും വീഴ്ച പാടില്ല. കൊറോണ വൈറസിനുണ്ടായ ജനിതക മാറ്റം വെല്ലുവിളിയാണ്. വൈറസ് വകഭേദങ്ങളെ ജാ​ഗ്രതയോടെ കാണണം. വൈറസിന്റെ ജനിതകമാറ്റത്തെക്കുറിച്ച് പഠനങ്ങൾ നടക്കുന്നുണ്ട്. മാനദണ്ഡങ്ങൾ കർശനമാക്കി മൂന്നാം തരം​ഗത്തെ നേരിടണം’- പ്രധാനമന്ത്രി പറഞ്ഞു.

‘ഹിൽ സ്റ്റേഷനുകളടക്കമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ ആൾക്കൂട്ടം ആശങ്കപ്പെടുത്തുന്നു. ആൾക്കൂട്ടത്തെ നിയന്ത്രിക്കുന്നതിൽ ഒരു വിട്ടുവീഴ്ചയും പാടില്ല. പ്രതിരോധത്തിലെ വീഴ്ചകളാണ് വെല്ലുവിളികളായത്. കോവിഡ് പ്രതിരോധത്തിൽ സംസ്ഥാനങ്ങൾക്ക് എപ്പോഴും സാമ്പത്തിക പിന്തുണയുണ്ടാകും’- പ്രധാനമന്ത്രി വ്യക്തമാക്കി.

കോവിഡ് സാഹചര്യത്തിൽ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി സംസാരിച്ചു. വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ കോവിഡിനോട് നന്നായി പോരാടിയെങ്കിലും ചില സംസ്ഥാനങ്ങളിൽ പോസിറ്റിവിറ്റി നിരക്ക് മാറ്റമില്ലാതെ തുടരുന്ന‌ത് ആശങ്കയുണ്ടാക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

Read Also: തിരുവനന്തപുരത്ത് സിക്ക രോഗികളുടെ സാന്നിധ്യം: രോഗ പ്രതിരോധം വിലയിരുത്താൻ കേന്ദ്രസംഘം

shortlink

Related Articles

Post Your Comments

Related Articles


Back to top button