KeralaLatest NewsNews

കേരളത്തില്‍ നിന്ന് ഒരു പ്രയാസവും നേരിട്ടിട്ടില്ല, സര്‍ക്കാരില്‍ നിന്ന് പൂര്‍ണ സഹകരണം: ടി.എസ് പട്ടാഭിരാമന്‍

തിരുവനന്തപുരം: കേരളത്തില്‍ കഴിഞ്ഞ 25 വര്‍ഷമായി വ്യവസായം നടത്തുന്ന തനിക്കു ഒരു പ്രയാസവും ഇതുവരെ നേരിട്ടിട്ടില്ലെന്ന് കല്യാണ്‍ സില്‍ക്സ് ചെയര്‍മാന്‍ ടി.എസ് പട്ടാഭിരാമന്‍. ഇതുവരെയും സര്‍ക്കാരില്‍ നിന്ന് പൂര്‍ണ സഹകരണമാണ് ലഭിച്ചത്. പരാതികള്‍ ഉന്നയിക്കപ്പെട്ടാല്‍ അവ ഉടനടി പരിഹരിക്കുന്നതിന് സംവിധാനം ഉണ്ടാക്കണമെന്നും അദ്ദേഹം പറഞ്ഞു. വ്യവസായ മന്ത്രി പി രാജീവുമായി ആശയവിനിമയത്തിനുള്ള സൗകര്യമൊരുക്കി ഫിക്കി കേരള ഘടകം സംഘടിപ്പിച്ച യോഗത്തിലാണ് പട്ടാഭിരാമന്റെ പ്രതികരണം.

അതേസമയം, സംസ്ഥാനത്തിന്റെ വ്യവസായ വികസനത്തിന് എല്ലാവരുടെയും കൂട്ടായ്മ രൂപപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. ‘ ക്രിയാത്മക നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ സ്വാഗതം ചെയ്യും. തര്‍ക്ക പരിഹാരത്തിനായി ഏര്‍പ്പെടുത്തുന്ന സംവിധാനത്തെക്കുറിച്ച് ബന്ധപ്പെട്ട എല്ലാവരുമായും ചര്‍ച്ച നടത്തും. വ്യാവസായിക ആവശ്യത്തിനായുള്ള ഭൂമി വിനിയോഗത്തിനു ഏകീകൃത നയം ഉണ്ടാക്കും. ഇതിന്റെ കരട് റിപ്പോര്‍ട്ട് സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. സ്ഥാപനങ്ങളില്‍ പരിശോധനക്കായി കേന്ദ്രീകൃത സംവിധാനത്തിന് രൂപം നല്‍കും. വ്യവസായ പ്രോത്സാഹനത്തിനായി തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പുരസ്‌കാരം ഏര്‍പ്പെടുത്തുന്ന കാര്യം തദ്ദേശ വകുപ്പുമായി ചര്‍ച്ച ചെയ്യും ‘ – മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button