KeralaLatest NewsNews

സിക്ക വൈറസ്: ക്ലസ്റ്റർ രൂപപ്പെട്ടതായി ആരോഗ്യ വകുപ്പ്: പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആക്ഷൻ പ്ലാൻ

തിരുവനന്തപുരം: ആനയറയിൽ സിക്ക ക്ലസ്റ്റർ രൂപപ്പെട്ടെന്ന് ആരോഗ്യവകുപ്പ്. സിക്ക വൈറസ് രോഗബാധ ആദ്യം റിപ്പോർട്ട് ചെയ്ത സ്വകാര്യ ആശുപത്രി ഉൾക്കൊള്ളുന്ന ആനയറയിൽ മൂന്ന് കിലോമീറ്റർ പരിധിയിലാണ് ക്ലസ്റ്റർ രൂപപ്പെട്ടത്. മറ്റിടങ്ങളിലേക്കും രോഗം ബാധിച്ചതോടെ ആരോഗ്യ വകുപ്പ് ആക്ഷൻ പ്ലാൻ രൂപീകരിച്ചു. കൊതുക് നിർമാർജനത്തിന് മുൻതൂക്കം നൽകിക്കൊണ്ടാണ് ആരോഗ്യ വകുപ്പ് ആക്ഷൻ പ്ലാൻ തയാറാക്കിയത്.

Read Also: കടകള്‍ തുറക്കാനുളള തീരുമാനത്തില്‍ നിന്നും വ്യാപാരികള്‍ പിന്മാറി, പിന്‍മാറ്റത്തിന് പിന്നില്‍ ഇക്കാരണം

ഈഡിസ് കൊതുകുകളുടെ സാന്ദ്രത കൂടിയിട്ടുണ്ടോയെന്നും പരിശോധിക്കുമെന്ന് അധികൃതർ അറിയിച്ചു. ശുചീകരണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർദേശം നൽകി. രോഗലക്ഷണം ഉള്ളവർ എത്രയും വേഗം ചികിത്സ തേടണമെന്നാണ്  ആരോഗ്യവകുപ്പ് നിർദേശിച്ചിരിക്കുന്നത്. രോഗലക്ഷണമുള്ളവർക്ക് വിളിക്കാനായി പ്രത്യേക കൺട്രോൾ റൂമും തയാറാക്കിയിട്ടുണ്ട്. അമിത ഭയം വേണ്ടെന്നും ജാഗ്രത കൈവെടിയരുതെന്നും ആരോഗ്യ വകുപ്പ് അഭ്യർത്ഥിച്ചു. 23 പേർക്കാണ് സംസ്ഥാനത്ത് ഇതുവരെ സിക്ക വൈറസ് ബാധ സ്ഥീരീകരിച്ചത്.

Read Also: വനിതാ ഡോക്ടറുടെ കിടപ്പുമുറിയിലും ശുചിമുറിയിലും ഒളിക്യാമറ സ്ഥാപിച്ച ന്യൂറോളജിസ്റ്റ് അറസ്റ്റില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button