KeralaLatest NewsNews

കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ബുധനാഴ്ച്ച രജിസ്റ്റർ ചെയ്തത് എണ്ണായിരത്തിലധികം കേസുകൾ

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് ബുധനാഴ്ച്ച സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 8040 കേസുകൾ. നിയന്ത്രണങ്ങൾ ലംഘിച്ച 1408 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 2398 വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു. 10797 പേർ സംസ്ഥാനത്ത് മാസ്‌ക് ധരിച്ചില്ലെന്നും കേരളാ പോലീസ് അറിയിച്ചു. ക്വാറന്റെയ്ൻ ലംഘിച്ചതിന് 62 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Read Also: വയോധികയെ വെട്ടിനുറുക്കി അഴുക്കുചാലില്‍ വലിച്ചെറിഞ്ഞു, മൃതദേഹമടങ്ങിയ ബാഗുമായി പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

തിരുവനന്തപുരം സിറ്റിയിൽ 398 കേസുകൾ രജിസ്റ്റർ ചെയ്തു. 51 പേരാണ് അറസ്റ്റിലായത്. 143 വാഹനങ്ങൾ പിടിച്ചെടുത്തു. തിരുവനന്തപുരം റൂറലിൽ 3950 കേസുകൾ രജിസ്റ്റർ ചെയ്യുകയും 204 പേർ അറസ്റ്റിലാകുകയും 274 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. കൊല്ലം റൂറലിൽ 747 കേസുകളും കൊല്ലം സിറ്റിയിൽ 1781 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Read Also: അഫ്ഗാനിസ്ഥാനിലെ താലിബാന്‍ നീക്കത്തിനെതിരെ അതിശക്തമായി പ്രതിഷേധിച്ച് ഇന്ത്യ

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവർ, കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ എന്ന ക്രമത്തിൽ)

തിരുവനന്തപുരം സിറ്റി – 398, 51, 143
തിരുവനന്തപുരം റൂറൽ – 3950, 204, 274
കൊല്ലം സിറ്റി – 1781, 117, 26
കൊല്ലം റൂറൽ – 747, 49, 69
പത്തനംതിട്ട – 67, 62, 132
ആലപ്പുഴ- 52, 25, 99
കോട്ടയം – 213, 205, 360
ഇടുക്കി – 67, 21, 5
എറണാകുളം സിറ്റി – 111, 41, 10
എറണാകുളം റൂറൽ – 89, 25, 104
തൃശൂർ സിറ്റി – 23, 24, 52
തൃശൂർ റൂറൽ – 30, 31, 249
പാലക്കാട് – 117, 122, 14
മലപ്പുറം – 129, 147, 141
കോഴിക്കോട് സിറ്റി – 23, 58, 10
കോഴിക്കോട് റൂറൽ – 57, 85, 2
വയനാട് – 57, 0, 99
കണ്ണൂർ സിറ്റി – 54, 54, 135
കണ്ണൂർ റൂറൽ – 27, 27, 226
കാസർഗോഡ് – 48, 60, 248

Read Also: സ്ത്രീധനം വാങ്ങുന്ന കല്യാണത്തിന് ജനപ്രതിനിധികൾ പങ്കെടുക്കരുത്, സര്‍വകലാശാല സര്‍ട്ടിഫിക്കറ്റുകള്‍ റദ്ദാക്കണം: ഗവര്‍ണര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button