COVID 19KeralaCinemaMollywoodLatest NewsNewsIndiaEntertainment

ഒടുവിൽ സിനിമാക്കാരോടും കടക്ക് പുറത്ത്: ജനങ്ങളെ ചവുട്ടി പുറത്താക്കുന്ന ജനകീയ സർക്കാർ, മദ്യത്തിന് നോ കൊറോണ?- വിമർശനം

ബിവറേജിൽ വിൽക്കുന്നത് 'ജീവൻ രക്ഷാ' മരുന്നായിരിക്കും അല്ലേ? - പരിഹസിച്ച് സോഷ്യൽ മീഡിയ

കൊച്ചി: കേരളത്തിൽ കോവിഡ് പ്രതിസന്ധികൾ തുടരുന്നതിനിടെ സിനിമാ ഷൂട്ടിങ് അനുമതി നിഷേധിക്കപ്പെട്ടതോടെ ചിത്രീകരണത്തിനായി ഏഴോളം സിനിമയുടെ അണിയറ പ്രവർത്തകർ സംസ്ഥാനം വിടുകയാണ്. ഇതിന്റെ ആദ്യപടിയായി പൃഥ്വിരാജ്-മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘ബ്രോ ഡാഡി’ ഇന്ന് തെലങ്കാനയിൽ ചിത്രീകരണം ആരംഭിച്ചു. ഇനിയുള്ളത് ആറ് സിനിമകളാണ്. സിനിമ ചിത്രീകരണത്തിന് അനുമതി നൽകില്ലെന്നും തെലങ്കാന നല്ലതാണെങ്കിൽ അവിടെ പോയി ഷൂട്ട് ചെയ്തോളൂ എന്ന് മന്ത്രി സജി ചെറിയാൻ തന്നെ വിശദമാക്കിയ സ്ഥിതിക്ക് മറ്റ് സിനിമയുടെ അണിയറ പ്രവർത്തകരും സംസ്ഥാനം വിടുമെന്ന സൂചനയാണ് വരുന്നത്.

ഫെഫ്ക ഉള്‍പ്പെടെയുള്ള സിനിമാ സംഘടനകളുടെ അപേക്ഷ സര്‍ക്കാര്‍ പരിഗണിക്കാത്ത സാഹചര്യത്തിലാണ് സിനിമാക്കാർ സംസ്ഥാനം വിടുന്നത്. മുൻപ് സമാനമായ സമീപനമായിരുന്നു സർക്കാർ കിറ്റെക്സിനോടും കാണിച്ചത്. കേരളം വിടുകയാണെന്ന് സാബു ജേക്കബ് പറഞ്ഞപ്പോൾ പ്രശനം പരിഹരിക്കാതെ പോകുന്നെങ്കിൽ പോകട്ടെ എന്ന നിലപാടായിരുന്നു സംസ്ഥാന സർക്കാരിന്റേത്. ഇതുതന്നെയാണ് സിനിമ ചിത്രീകരണത്തിലും കാണാനാകുന്നത്.

Also Read:കോണ്‍ഗ്രസ്​ പാർട്ടി അധ്യക്ഷനാവാനൊരുങ്ങി നവ്​ജ്യോത്​ സിങ്​ സിദ്ദു

ഷൂട്ടിങ് ലൊക്കേഷനുകള്‍ മറ്റ് സംസ്ഥാനങ്ങളിലേയ്ക്ക് മാറ്റുമ്പോള്‍ കേരളത്തിലെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും സൈറ്റില്‍ പണിയെടുക്കുന്ന സാധാരണക്കാരും ബുദ്ധിമുട്ടിലാകുമെന്ന വസ്തുത അധികാരികൾ കാണാത്തതെന്തെന്ന ചോദ്യമാണ് സാധാരണക്കാർ ഉന്നയിക്കുന്നത്. സിനിമാരംഗത്തെ അടിസ്ഥാനവര്‍ഗ്ഗ തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്ന അവസ്ഥിയിലേക്ക് ആണോ കാര്യങ്ങൾ നീങ്ങുന്നതെന്ന് ആശങ്കയിലാണിവർ.

തെലുങ്കാനയിലും തമിഴ്‌നാട്ടിലും കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ചുകൊണ്ടുള്ള ഷൂട്ടിങ്ങിന് അനുമതി നല്‍കുന്നുണ്ട്. ഇതുപോലെ നിയന്ത്രണങ്ങളോടെയുള്ള ഷൂട്ടിങ്ങിനെങ്കിലും അനുമതി നല്‍കണമെന്നായിരുന്നു സിനിമാ സംഘടനകള്‍ സര്‍ക്കാരിനോട് അപേക്ഷിച്ചത്. എന്നാല്‍ മനഃസാക്ഷി തീരെയില്ലാത്ത പ്രതികരണമായിരുന്നു സർക്കാരിന്റെ ഭാഗത്ത് നിന്നും ഇവർക്ക് ലഭിച്ചത്. ‘വ്യാപാരികളോടും സിനിമാക്കാരോടും സര്‍ക്കാരിന് എതിര്‍പ്പില്ല. എല്ലാ മേഖലകളിലും പ്രതിസന്ധിയാണ്. ജനങ്ങളുടെ ജീവന്‍ രക്ഷിക്കലാണ് സര്‍ക്കാരിന് പ്രധാന’മെന്ന സജി ചെറിയാന്റെ വാക്കുകൾ വന്നു പതിക്കുന്നത് സാധാരണക്കാരുടെ ചെവികളിൽ തന്നെയാണ്. ജീവനോപാധി ഇല്ലാതെ ജീവൻ മാത്രം ബാക്കി വന്നിട്ട് എന്ത് കാര്യമെന്നാണ് ഇവർ ചോദിക്കുന്നത്. ഇതുസംബന്ധിച്ച ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ് സോഷ്യൽ മീഡിയ.

Also Read:പെരുന്നാളിന് മുമ്പ് ഇളവുകൾ?: ലോക്ക് ഡൗൺ ഇളവുകൾ ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ ചർച്ചയായില്ല

ജനങ്ങളുടെ ജീവനാണ് പ്രാധാന്യമെന്ന് പറയുന്ന സർക്കാരിനു മദ്യത്തിനു മാത്രം ‘ജീവൻ രക്ഷ’ ഒരു പ്രശ്നം അല്ലേ എന്നാണു സോഷ്യൽ മീഡിയ ചോദിക്കുന്നത്. സിനിമയിൽ ജോലി ചെയ്തു എത്ര പാവപെട്ടവർ ജീവിക്കുന്നു, അവരുടെ ജോലി പോകുന്ന ഈ സാഹചര്യത്തിൽ പോലും സർക്കാർ നിഷേധഭാവം സ്വീകരിക്കുന്നത് തെറ്റാണെന്നാണ് സോഷ്യൽ മീഡിയ ചൂണ്ടിക്കാണിക്കുന്നു. ജനങ്ങളുടെ പ്രശ്നങ്ങൾക്ക്‌ പരിഹാരം കാണുകയാൺ സർക്കാർ ചെയേണ്ടത്‌. അല്ലാതെ പുറത്തേക്ക്‌ തള്ളി വിടുകയല്ല ചെയ്യേണ്ടതെന്നും നിരീക്ഷിക്കുന്നവരുണ്ട്.

ബീവറേജിലെ ആൾക്കൂട്ടം നിയന്ത്രിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി സർക്കാരിനെതിരെ കഴിഞ്ഞ ദിവസം ഹൈക്കോടതി വിമർശനമുന്നയിച്ചിരുന്നു. ബീവറേജിലെ ക്യൂവിൽ മാത്രം കൊറോണ പടർന്നു പിടിക്കാത്ത എന്ത് ടെക്‌നോളജിയാണ് സർക്കാർ കണ്ടെത്തിയതെന്ന പരിഹാസവുമാണ് പ്രതിപക്ഷം അടക്കമുള്ളവർ ചോദിക്കുന്നത്. മദ്യത്തിന് മാത്രം കൊറോണയോ കോവിഡ് നിയന്ത്രണങ്ങളോ ബാധകമാകാത്തത് എന്തുകൊണ്ടാണെന്നും ചോദ്യമുയരുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button