KeralaLatest NewsNews

കേന്ദ്രസമീപനത്തില്‍ സന്തോഷവാനായി മുഖ്യമന്ത്രി പിണറായി വിജയന്‍ , പദ്ധതികള്‍ക്കുള്ള കോടികളുടെ ഫണ്ട് ഉടന്‍ കേരളത്തിന്

ന്യൂഡല്‍ഹി: ഇത്തവണ രാജ്യതലസ്ഥാനത്ത് എത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ പൂര്‍ണ സംതൃപ്തനെന്ന് റിപ്പോര്‍ട്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും പൊതുഗതാഗത-പൊതുമരാമത്ത് മന്ത്രി നിതിന്‍ ഗഡ്കരിയുമായും മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ കൂടിക്കാഴ്ച വെറുതെയായില്ല. കൂടിക്കാഴ്ചയുടെ ഭാഗമായി തിരുവനന്തപുരം നഗരത്തിന്റെ മുഖം മാറ്റുന്ന ലൈറ്റ്മെട്രോ, തിരുവനന്തപുരം-കാസര്‍കോട് സെമി-ഹൈസ്പീഡ് റെയില്‍, കോഴിക്കോട്ടെ എയിംസ് തുടങ്ങി വമ്പന്‍ പദ്ധതികളാണ് കേരളത്തിലെത്തുന്നത്.

Read Also : കേന്ദ്രത്തിന്റെ ലക്ഷ്യം കേരള വികസനം, തിരുവനന്തപുരത്ത് നിന്ന് കാസര്‍ഗോഡെത്താന്‍ വെറും മൂന്നര മണിക്കൂര്‍

തലസ്ഥാനത്തിന്റെ സമഗ്ര വികസനത്തിന് ആക്കംകൂട്ടുന്ന പാരിപ്പള്ളി- വിഴിഞ്ഞം റിംഗ് റോഡ് നിര്‍മ്മാണത്തിന് തത്വത്തില്‍ അംഗീകാരവും കണ്ണൂര്‍ വിമാനത്താവള റോഡ് ദേശീയപാതയാക്കാമെന്ന ഉറപ്പും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി നല്‍കിയെന്ന് അദ്ദേഹവുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

തിരുവനന്തപുരം- കൊല്ലം അതിര്‍ത്തി ജംഗ്ഷനായ പാരിപ്പള്ളിക്ക് അടുത്തുള്ള നാവായിക്കുളം മുതല്‍ വിഴിഞ്ഞം വരെ 80 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് റിംഗ് റോഡ്. 4500 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി ദേശീയപാത അതോറിട്ടി ഏറ്റെടുക്കണമെന്നാണ് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുള്ളത്. തിരുവനന്തപുരം നഗരത്തിന്റെയും വിഴിഞ്ഞം തുറമുഖത്തിന്റെയും വളര്‍ച്ചയ്ക്ക് റോഡ് നിര്‍ണായകമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഭൂമി ഏറ്റെടുക്കലിന്റെ പകുതി ചെലവ് സംസ്ഥാനം വഹിക്കും. ഉദ്യോഗസ്ഥ തലത്തില്‍ തുടര്‍ ചര്‍ച്ചകള്‍ നടക്കും.

സംസ്ഥാനത്തെ 11 റോഡുകള്‍ ഭാരത് മാലാ പദ്ധതിയില്‍ ഉള്‍പ്പെടുത്താനും തീരുമാനമായി. പദ്ധതിയില്‍ കേരളത്തിലെ 418 കിലോമീറ്റര്‍ റോഡാണ് വികസിപ്പിക്കുക.
ഗഡ്കരിയുമായുള്ള ചര്‍ച്ചയില്‍ ജോണ്‍ ബ്രിട്ടാസ് എം.പി, ചീഫ് സെക്രട്ടറി വി.പി.ജോയി, റസിഡന്റ് കമ്മിഷണര്‍ സഞ്ജയ് ഗാര്‍ഗ് തുടങ്ങിയവര്‍ പങ്കെടുത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button