Latest NewsKeralaNews

പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ എഴുപതുകാരന് 30 വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി

ഹരിപ്പാട് : പ്രായപൂര്‍ത്തിയാകാത്ത മകളെ മൂന്നുവര്‍ഷം പീഡിപ്പിക്കുകയും ഗര്‍ഭിണിയാക്കുകയും ചെയ്ത കേസില്‍ രണ്ടാനച്ഛന് ശിക്ഷ വിധിച്ച് കോടതി. ഹരിപ്പാട് ഫാസ്റ്റ് ട്രാക് സ്പെഷ്യല്‍ കോടതി ജഡ്ജി കെ. വിഷ്ണുവാണ് ശിക്ഷ വിധിച്ചത്.

ഭാര്യയുടെ ആദ്യവിവാഹത്തിലെ പ്രായപൂര്‍ത്തിയാകാത്ത മകളെ മൂന്നുവര്‍ഷം പീഡിപ്പിക്കുകയും ഗര്‍ഭിണിയാക്കുകയും ചെയ്ത ചെന്നിത്തല സ്വദേശിയായ 70 വയസ്സുകാരനായ പ്രതിക്ക് 30 വര്‍ഷം തടവും 25,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്.

14 വയസ്സുള്ളപ്പോള്‍ കുട്ടി ഏഴുമാസം ഗര്‍ഭിണിയായപ്പോഴാണു പീഡനം പുറത്തറിയുന്നത്. സ്‌കൂളിലെ അദ്ധ്യാപകരാണു കുട്ടിയുടെ ശാരീരിക അവസ്ഥ കണ്ട് ആശുപത്രിയിലാക്കുന്നത്. തുടര്‍ന്നാണ് പ്രതിയെ പൊലീസ് പിടികൂടുന്നത്. കോടതി ജാമ്യം അനുവദിച്ചെങ്കിലും ജാമ്യംനില്‍ക്കാന്‍ ആരും തയ്യാറാകാത്തതിനാൽ 2015 മുതല്‍ ഇയാള്‍ ജയിലിലാണ്. പ്രതിക്ക് രണ്ട് ആണ്‍മക്കളാണുള്ളത്. ആദ്യഭാര്യ ഉപേക്ഷിച്ചതിനെത്തുടര്‍ന്നാണ് ഒരു മകളുള്ള സ്ത്രീയെ വിവാഹം കഴിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button