Latest NewsNewsIndia

കോവിഡിന് പിന്നാലെ കോളറയും: ഹരിയാനയിൽ 300 ഓളം പേർക്ക് രോഗം സ്ഥിരീകരിച്ചു

ന്യൂഡൽഹി: കോവിഡ് വൈറസിന് പിന്നാലെ കോളറയും. ഹരിയാനയിലെ പഞ്ച്ഗുള ജില്ലയിലെ അഭയ്പൂരിൽ കോളറ ബാധിച്ച് ഒൻപതുവയസുകാരൻ മരിച്ചു. പഞ്ച്ഗുളയിൽ ഇതുവരെ മുന്നൂറോളം പേർക്കാണ് കോളറ ബാധിച്ചത്.

അതേസമയം ഡോക്ടർമാരുടെ അശ്രദ്ധ മൂലമാണ് കുട്ടി മരണപ്പെട്ടതെന്നാണ് ബന്ധുക്കളുടെ ആരോപണം. ചൊവ്വാഴ്ച രാത്രി ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയെ പിറ്റേന്നു രാവിലെ ഡോക്ടർമാർ ഡിസ്ചാർജ് ചെയ്തു. ഉച്ചയോടെ കുട്ടി മരണപ്പെട്ടു.

Read Also: താലിയുമില്ല, മോതിരവുമില്ല : പൊന്നിനോട് വിട പറഞ്ഞ് വേറിട്ടൊരു വിവാഹം

ബുധനാഴ്ചയാണ് ജില്ലയിൽ ആദ്യ കേസ് റിപ്പോർട്ട് ചെയ്തത്. പിന്നാലെ നൂറോളം പേരെ വയറിളക്കം ബാധിച്ച് മെഡിക്കൽ ക്യാമ്പുകളിൽ പ്രവേശിപ്പിച്ചു. ഇതിൽ 46 പേർ കുട്ടികളാണ്. കുടിവെള്ളത്തിൽ ഓടയിലെ വെള്ളം കലർന്നതാണ് രോഗകാരണമെന്നാണ് സംശയിക്കുന്നത്. പ്രദേശത്തെ അടിസ്ഥാന സൗകര്യങ്ങൾ പരിതാപകരമാണെന്നും ശുചിത്വത്തിൽ ഏറെ പിന്നാക്കം നിൽക്കുന്ന പ്രദേശമാണിതെന്നും മെഡിക്കൽ ഓഫീസർ മുക്ത കുമാർ അറിയിച്ചു.

Read Also: മനുഷ്യ ജീവനാണ് പ്രധാനം: എല്ലാവരും നിയമം അനുസരിച്ച് പ്രവര്‍ത്തിക്കണമെന്ന് എ വിജയരാഘവന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button