KeralaLatest News

പരീക്ഷയെഴുതിയ കുട്ടിക്ക് മാര്‍ക്കില്ല: എഴുതാത്ത കുട്ടിക്ക് ബി ഗ്രേഡെന്ന് ചാനൽ, സിപിഎം അണികളുടെ ആക്രമണം: ന്യൂസ് മുക്കി

എല്ലായ്പ്പോഴും സിപിഎം അനുകൂല വാർത്തകൾ ഇടുന്ന റിപ്പോർട്ടർ ചാനൽ ഇത്തവണ വസ്തുതാ വിരുദ്ധമായ വാർത്ത സിപിഎമ്മിനെതിരെ ഇട്ടതോടെ അണികൾ കോപാകുലരായി.

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷയിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ സിപിഎം അണികൾ ആവേശത്തിലാണ്. ഇതിനിടെയാണ് റിപ്പോർട്ടർ ചാനൽ വിജയത്തിലെ പാളിച്ചയെ കുറിച്ച് ഒരു ന്യൂസ് ഇട്ടത്.  എല്ലായ്പ്പോഴും സിപിഎം അനുകൂല വാർത്തകൾ ഇടുന്ന റിപ്പോർട്ടർ ചാനൽ ഇത്തവണ വസ്തുതാ വിരുദ്ധമായ വാർത്ത സിപിഎമ്മിനെതിരെ ഇട്ടതോടെ അണികൾ കോപാകുലരായി.

അബ്ദുറബ്ബിന്റെ കാലത്താണ് ഇങ്ങനെ നടന്നതെന്നും ഇത് 2015 ലെ വർത്തയാണെന്നും പലരും കമന്റുകളിൽ പറഞ്ഞു.

അതേസമയം ചില കമൻറുകൾ ഇങ്ങനെ,

‘വിദ്യാഭ്യാസമന്ത്രി ശിവൻകുട്ടിയോട് അഭ്യർത്ഥിക്കുന്നു
കരുതിയിരിക്കുക…2015-ലെ വാർത്ത എടുത്ത് ഇന്നത്തെയാണെന്ന് പ്രചരിപ്പിക്കുന്ന കാളകൂട വിഷങ്ങൾ ആണ് മീഡിയ(മാമാ പണി) എന്ന പേരിൽ ചുറ്റി തിരിയുന്നത്..
സ്കൂൾ പിള്ളേരുടെ ഭക്ഷണത്തിൽ വരെ വിഷം കലക്കി അവന്മാർ വാർത്ത ഉണ്ടാക്കാൻ ശ്രമിക്കും.’

 

സിപിഎം അണികളുടെ ആക്രമണം ആരംഭിച്ചതോടെ പോസ്റ്റ് മുക്കി . നികേഷ് കുമാറിനെതിരെയും കമന്റുകളിൽ ആക്രമണം നടക്കുന്നുണ്ട്. കമന്റുകൾ കാണാം:

 

shortlink

Related Articles

Post Your Comments

Related Articles


Back to top button