Latest NewsNewsIndia

വിമാനത്താവളങ്ങളെ വെല്ലുന്ന സൗകര്യങ്ങളോട് കൂടിയ റെയിൽവേ സ്റ്റേഷൻ പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമർപ്പിക്കും

ഗാന്ധിനഗർ : ഗുജറാത്ത് തലസ്ഥാനനഗരിയായ ഗാന്ധിനഗറിലെ നവീകരിച്ച റെയിൽവേ സ്റ്റേഷന്റെ ഉദ്ഘാടനമാണ് ഇന്ന് പ്രധാനമന്ത്രി നിർവ്വഹിക്കുന്നത്. 71 കോടിരൂപ മുതൽമുടക്കിയാണ് ഗാന്ധിനഗർ റെയിൽവേ സ്റ്റേഷൻ നവീകരണം പൂർത്തിയാക്കിയത്.

Read Also : കിറ്റെക്‌സിന് വീണ്ടും തിരിച്ചടി : കുതിച്ച് കയറിയ ശേഷം ഓഹരി വിപണിയില്‍ വീണ്ടും കൂപ്പുകുത്തി 

വിമാനത്താവളങ്ങളെ വെല്ലുന്ന സൗകര്യങ്ങളാണ് സ്റ്റേഷന്റെ പ്രത്യേകത. ദിവ്യാംഗർക്കായി പ്രത്യേക യാത്രാ-വിശ്രമ സൗകര്യങ്ങളും യാത്രക്കാരുടെ ആരോഗ്യ പ്രശ്‌നങ്ങൾ പരിഹരിക്കാൻ മികച്ച പ്രാഥമിക ചികിത്സാ കേന്ദ്രവും ഒരുക്കിയിട്ടുണ്ട്. സൂപ്പർ എക്‌സ്പ്രസ്സ് യാത്രക്കാർക്കായി ഫൈവ് സ്റ്റാർ ഹോട്ടൽ പ്രവർത്തിക്കാൻ ഒരുങ്ങുന്നത് ഇന്ത്യയിലെ ആദ്യ സംരംഭം എന്ന നിലയിൽ ഗുജറാത്തിന് അഭിമാനമാവുകയാണ്.

വീഡിയോ കോൺഫറൻസിംഗിലൂടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് പ്രധാനമന്ത്രി നിർവ്വഹിക്കും . തീവണ്ടി ഗതാഗത രംഗത്തെ വിവിധ പദ്ധതികളും ശാസ്ത്ര രംഗത്ത് പ്രയോജനകരമായ അക്വാട്ടിക്‌സ് ആന്റ് റോബോട്ടിക്‌സ് ഗ്യാലറിയും ഒപ്പം പ്രകൃതി ഉദ്യാനവും രാജ്യത്തിന് സമർപ്പിക്കും. മഹ്‌സേനാ-വറേതാ, സുരേന്ദ്രനഗർ-പിപാവാവ് എന്നീ മേഖലകളിലെ വൈദ്യുതി വൽക്കരണം നടന്ന റെയിൽപാതകളുടെ ഉദ്ഘാടനവും നടക്കും. രണ്ടു പുതിയ തീവണ്ടികളും ഇന്ന് സംസ്ഥാനത്തിന് നൽകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button