KeralaLatest NewsNews

‘മരുന്നുകൾ കേരളത്തിൽ നിന്നുതന്നെ ഉത്പാദിപ്പിക്കും’: മൂന്നാം തരംഗത്തെ നേരിടാൻ ഒരുങ്ങി സംസ്ഥാനം

തിരുവനന്തപുരം: കോവിഡ് വൈറസ് വ്യാപനത്തിന്റെ മൂന്നാം തരംഗത്തിന് മുൻപ് തയ്യാറെടുപ്പുകൾ ഊർതിമാക്കി സർക്കാർ. മരുന്നുകളുടെയും സുരക്ഷ ഉപകരണങ്ങളുടേയും വിപുലമായ ഉത്പാദനം കേരളത്തിൽ ആരംഭിക്കുന്നതിനുള്ള സാധ്യതയാണ് സർക്കാർ പരിശോധിക്കുന്നത്.

Read Also: ഇന്ത്യ-ശ്രീലങ്ക പരമ്പര: തന്റെ ഫേവറേറ്റുകളെ തെരഞ്ഞെടുത്ത് വസീം ജാഫർ

സംസ്ഥാനത്തിനാവശ്യമായ മരുന്നുകളും സുരക്ഷാ ഉപകരണങ്ങളും തദ്ദേശിയമായി തന്നെ നിർമ്മിക്കാൻ കഴിയുന്നതിന്റെ സാധ്യതയെ കുറിച്ച് ആരോഗ്യ, വ്യവസായ വകുപ്പുകൾ തമ്മിൽ ചർച്ച നടത്തി. ആരോഗ്യ, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിമാരും കെ.എം.എസ്.സി.എൽ., കെ.എസ്.ഡി.പി.എൽ. മാനേജിംഗ് ഡയറക്ടർമാരും ചേർന്ന കമ്മിറ്റിയുണ്ടാക്കാൻ ചർച്ചയിൽ തീരുമാനിച്ചു. കോവിഡ് മൂന്നാം തരംഗത്തിൽ ഗ്ലൗസ്, മാസ്‌ക്, പി.പി.ഇ. കിറ്റ്, തുടങ്ങിയ സുരക്ഷാ സാമഗ്രികളുടേയും മെഡിക്കൽ ഉപകരണങ്ങളുടേയും ലഭ്യത ഉറപ്പാക്കുന്നതിനാണ് ഇരു വകുപ്പുകളുടേയും സംയുക്ത യോഗം വിളിച്ചത്. വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്, ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് എന്നിവരുടെ നേതൃത്വത്തിലാണ് യോഗം ചേർന്നത്.

ആരോഗ്യ മേഖലയ്ക്കാവശ്യമായ സുരക്ഷാ സാമഗ്രികളും മെഡിക്കൽ ഉപകരണങ്ങളും ആഭ്യന്തരമായി ഉത്പാദിപ്പിക്കാൻ കഴിഞ്ഞാൽ അത് വലിയ നേട്ടമാകുമെന്ന് മന്ത്രി വീണാ ജോർജ് വ്യക്തമാക്കി. ‘മൂന്നാം തരംഗം മുന്നിൽ കണ്ട് ആരോഗ്യ മേഖല ശക്തിപ്പെടുത്തി വരികയാണ്. ഇതോടൊപ്പം ആവശ്യമായ ഉപകരണങ്ങളും സുരക്ഷാ സാമഗ്രികളും മുൻകൂട്ടി ലഭ്യമാക്കണം. ഇത് കേരളത്തിൽ നിന്നുതന്നെ ലഭ്യമാക്കിയാൽ ആഭ്യന്തര ഉത്പാദകർക്കും സഹായകമാകുമെന്നും’ മന്ത്രി വിശദമാക്കി.

Read Also: പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി ശരത് പവാർ: കൂടിക്കാഴ്ചയിൽ പ്രധാന ചർച്ചാ വിഷയമായത് ഇതൊക്കെ

‘സംസ്ഥാനത്തിന് ആവശ്യമുള്ള മരുന്നുകളുടെ ശരാശരി 10 ശതമാനം മാത്രമാണ് കേരളത്തിൽ നിർമ്മിക്കുന്നത്. 90 ശതമാനവും മറ്റ് സംസ്ഥാനങ്ങളിൽ നിന്നാണ് കെ.എം.എസ്.സി.എൽ. വാങ്ങുന്നത്. കെ.എസ്.ഡി.പി.എൽ. വഴി കൂടുതൽ മരുന്നുകൾ ഉത്പാദിപ്പിക്കാനായാൽ ചെലവ് കുറയ്ക്കാനും ആരോഗ്യ മേഖലയ്ക്ക് വലിയ ഗുണം ലഭിക്കുകയും ചെയ്യുമെന്നും’ മന്ത്രി അഭിപ്രായപ്പെട്ടു.

Read Also: പ്രധാനമന്ത്രി തൊഴിൽദാന പദ്ധതി: സംസ്ഥാനത്ത് സംരംഭങ്ങൾക്കായി നൽകിയത് 252 കോടി രൂപ

shortlink

Related Articles

Post Your Comments

Related Articles


Back to top button