Latest NewsNewsSports

ടോക്യോ ഒളിമ്പിക്സ്: ഗെയിംസ് വില്ലേജിലും വില്ലനായി കോവിഡ്

ടോക്യോ: ഒളിമ്പിക്സ് ആരംഭിക്കാൻ ആറ് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഒളിമ്പിക്സ് വില്ലേജിൽ ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തു. വിദേശത്ത് നിന്നെത്തിയ ഒരു ഒഫീഷ്യൽസിനാണ് കോവിഡ് സ്ഥിരീകരിച്ചത്. എന്നാൽ ഏത് രാജ്യത്ത് നിന്നെത്തിയ വ്യക്തിക്കാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് ഒളിമ്പിക്സ് അധികൃതർ പുറത്തുവിട്ടിട്ടില്ല. രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ ഒഫീഷ്യൽസിനെ ഗെയിംസ് വില്ലേജിൽ നിന്ന് ഹോട്ടലിലേക്ക് മാറ്റി.

‘കോവിഡ് വ്യാപനം തടയാനുള്ള എല്ലാ നടപടികളും ഞങ്ങൾ സ്വീകരിക്കുന്നുണ്ട്. ഇനിയൊരു വ്യാപനമുണ്ടാവുകയാണെങ്കിൽ അത് നേരിടുന്നതിനായി ഞങ്ങൾക്ക് മറ്റ് പദ്ധതികളുണ്ട്’ ഒളിമ്പിക്സ് ചീഫ് ഓർഗനൈസേഷൻ ഷെയ്‌ക്കോ ഹഷിമോട്ടോ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ വർഷം നടക്കേണ്ടിയിരുന്ന ടോക്യോ ഒളിമ്പിക്സ് കോവിഡ് വ്യാപനത്തെ തുടർന്ന് ഈ വർഷത്തേക്ക് മാറ്റുകയായിരുന്നു.

Read Also:- 2022, 2023 യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ വേദികൾ പ്രഖ്യാപിച്ചു

നിരവധി ചർച്ചകൾക്കൊടുവിലാണ് ജൂലൈ 23 മുതൽ ഓഗസ്റ്റ് എട്ട് വരെ ഒളിമ്പിക്സ് നടത്താൻ സംഘാടകർ തീരുമാനിച്ചത്. നിലവിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള കായിക താരങ്ങൾ ജപ്പാനിൽ എത്തി തുടങ്ങിയിട്ടുണ്ട്. അതേസമയം, ഒളിമ്പിക്സിനായി 119 കായികതാരങ്ങളും 109 ഒഫീഷ്യൽസുമുൾപ്പെടെ 228 അംഗ സംഘത്തെയാണ് ഇന്ത്യ ജപ്പാനിലേക്ക് അയക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button