Latest NewsNewsIndia

പൂക്കള്‍ വേണ്ട പകരം പുസ്തകം നൽകു, സെല്‍ഫി എടുക്കാന്‍ 100 രൂപ: പുതിയ തീരുമാനങ്ങളുമായി മന്ത്രി ഉഷാ ഠാക്കൂര്‍

ഒപ്പം സെല്‍ഫി എടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ബിജെപിയുടെ പ്രാദേശിക മണ്ഡല്‍ യൂണിറ്റിന്റെ ട്രഷറിയില്‍ നൂറുരൂപ നിക്ഷേപിക്കണമെന്നും ഉഷ

ഭോപ്പാല്‍: വേദികളിൽ സ്വീകരിക്കുമ്പോൾ പൂക്കൾ നൽകുന്നതിന് പകരം പുസ്തകം നൽകുവെന്നു മധ്യപ്രദേശിലെ ബിജെപി മന്ത്രി ഉഷാ ഠാക്കൂര്‍. മധ്യപ്രദേശ് ബിജെപി സര്‍ക്കാരില്‍ വിനോദ സഞ്ചാര-സാംസ്‌കാരിക വകുപ്പുമന്ത്രിയാണ് ഉഷ. പൂച്ചെണ്ടുകള്‍ സ്വീകരിക്കില്ലെന്നു പറഞ്ഞതിന്റെ കാരണവും മന്ത്രി വിശദീകരിച്ചു. പൂക്കളില്‍ ലക്ഷ്മീദേവി വസിക്കുന്നതിനാല്‍ അവ ഭഗവാന്‍ വിഷ്ണുവിന് മാത്രം സമര്‍പ്പിക്കാനുള്ളതാണ്. പൂക്കള്‍ക്ക് പകരം പുസ്തകങ്ങള്‍ സ്വീകരിച്ചുകൊള്ളാമെന്ന് മന്ത്രി പറഞ്ഞു.

read also: കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി സംസ്ഥാനം: 18 വയസിന് മുകളിൽ പ്രായമുള്ള പകുതി പേർക്കും ആദ്യ ഡോസ് വാക്‌സിൻ നൽകി

ഒപ്പം സെല്‍ഫി എടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ബിജെപിയുടെ പ്രാദേശിക മണ്ഡല്‍ യൂണിറ്റിന്റെ ട്രഷറിയില്‍ നൂറുരൂപ നിക്ഷേപിക്കണമെന്നും ഉഷ പറഞ്ഞു. സെല്‍ഫിക്ക് നിക്കുന്നത് സമയം കളയുന്ന ഏര്‍പ്പാടാണെന്നും ത‌ന്റെ പല പരിപാടികളും ഇതുമൂലം വൈകുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button