Latest NewsNewsInternational

ഫോണ്‍ ചോര്‍ത്തല്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്, കേന്ദ്രമന്ത്രിമാരുടേയും സുപ്രീംകോടതി ജഡ്ജിയുടേയും വിവരങ്ങള്‍ ചോര്‍ത്തി

മാദ്ധ്യമപ്രവര്‍ത്തകരുടേയും ഫോണ്‍ വിവരങ്ങള്‍ ചോര്‍ന്നു

ന്യൂഡല്‍ഹി : ഇസ്രായേല്‍ ചാര സോഫ്ട്വെയര്‍
പെഗാസസ് ഉപയോഗിച്ച് രാജ്യത്തെ പ്രമുഖ വ്യക്തികളുടെ ഫോണുകള്‍ ചോര്‍ത്തിയതിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമിയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് നിര്‍ണായക വിവരങ്ങള്‍ പുറത്തു വന്നിരിക്കുന്നത്.

ദ വയര്‍, വാഷിംഗ്ടണ്‍ പോസ്റ്റ്, ഗാര്‍ഡിയന്‍ എന്നീ വെബ്‌സൈറ്റുകളാണ് ഫോണ്‍ ചോര്‍ത്തലിനെ സംബന്ധിച്ച കൂടുതല്‍ വിരങ്ങള്‍ പുറത്ത് വിട്ടത്.

മോദി സര്‍ക്കാരിലെ നിലവിലുള്ള രണ്ട് മന്ത്രിമാരുടെ ഫോണുകളും മൂന്ന് പ്രതിപക്ഷ നേതാക്കളുടെ ഫോണുകളും ഒരു സുപ്രീംകോടതി ജഡ്ജിയുടെ ഫോണും നാല്‍പ്പത്തിലേറെ മാദ്ധ്യമപ്രവര്‍ത്തകരുടെ ഫോണുകളും ചോര്‍ത്തിയതായാണ് ഇതേ കുറിച്ച് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
നിതിന്‍ഗഡ്കരി, സ്മൃതി ഇറാനി എന്നീ മന്ത്രിമാരുടെ ഫോണുകളാണ് ചോര്‍ന്നതെന്നാണ് സൂചന, ചില വ്യവസായികളുടെ ഫോണുകളും ചോര്‍ത്തിയതായാണ് പുറത്തു വരുന്ന വിവരം. ഹിന്ദുസ്ഥാന്‍ ടൈംസ്, ദ ഹിന്ദു, നെറ്റ് വര്‍ക്ക് 18 എന്നീ സ്ഥാപനങ്ങളിലെ മാദ്ധ്യമപ്രവര്‍ത്തകരുടെ ഫോണുകളും ചോര്‍ത്തപ്പെട്ടിട്ടുണ്ട്.

പെഗാസസ് എന്ന ഇസ്രയേല്‍ ചാര സോഫ്ട് വെയര്‍ ഉപയോഗിച്ച് ഇന്ത്യയിലെ വിവിധ തലങ്ങളിലുള്ള ഭരണ,രാഷ്ട്രീയ നേതാക്കളുടെ ഉദ്യോഗസ്ഥരുടെ, മാദ്ധ്യമപ്രവര്‍ത്തകരുടെ ഫോണുകള്‍ ചോര്‍ത്തുന്നുവെന്നും ഇതേക്കുറിച്ച് മാദ്ധ്യമങ്ങള്‍ ഉടന്‍ പുറത്തു വിടുമെന്ന് കരുതുന്നതായും സുബ്രഹ്മണ്യം സ്വാമി നേരത്തെ ട്വീറ്റ് ചെയ്തിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button