Latest NewsNewsIndia

മുംബൈ മഴക്കെടുതി: മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

രണ്ട് ലക്ഷം രൂപ ധനസഹായമാണ് പ്രധാനമന്ത്രി ദുരിതാശ്വാസ ഫണ്ടിൽ നിന്നും അനുവദിച്ചത്

മംബൈ : മഹാരാഷ്ട്രയിൽ കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ കുടുംബങ്ങൾക്ക്  ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ട് ലക്ഷം രൂപ ധനസഹായമാണ് പ്രധാനമന്ത്രി ദുരിതാശ്വാസ ഫണ്ടിൽ നിന്നും അനുവദിച്ചത്. ഇന്ന് പുലർച്ചെ പെയ്ത മഴയിൽ ചെമ്പൂരിലെ ഭാരത് നഗറിലാണ് അപകടമുണ്ടായത്. അപകടത്തിൽ ഇതുവരെ 21 പേര്‍ മരണപ്പെട്ടു.

അതേസമയം, പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. 15 പേരെ ഇവിടെ നിന്ന് രക്ഷപെടുത്തിയിട്ടുണ്ട്. കനത്ത മഴയിൽ താഴ്ന്ന പ്രദേശങ്ങളായ ചുനഭട്ടി, സിയോൺ, ദാദർ, ഗാന്ധി മാർക്കറ്റ്, ചെമ്പൂർ, കുർള എൽബിഎസ് എന്നിവിടങ്ങൾ പൂർണമായും വെള്ളത്തിനടിയിലായി. ട്രാക്കുകളിൽ വെള്ളം കയറിയതിനെ തുടർന്ന് സെൻട്രൽ റെയിൽവേയിലേയും വെസ്റ്റേർ റെയിൽവേയിലേയും ട്രെയിൻ സർവ്വീസുകൾ നിർത്തിവെച്ചു.

Read Also  :  ബിടെക് മലയാളത്തിൽ പഠിക്കാൻ അനുമതി നൽകി അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സില്‍

സിഎസ്എംടിയ്ക്കും താനെയ്ക്കും ഇടയിലെ സർവ്വീസുകളും നിർത്തിവെച്ചതായി സെൻട്രൽ റെയിൽവേ അറിയിച്ചു. അടുത്ത അഞ്ച് ദിവസം മഹാരാഷ്ട്രയിൽ കനത്ത മഴയായിരിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button