Latest NewsNewsIndia

മുങ്ങിത്താഴുന്ന കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ ദേശീയ അധ്യക്ഷനാകാൻ ഒരുങ്ങി രാഹുല്‍ ഗാന്ധി

മോദി-അമിത് ഷാ തന്ത്രങ്ങള്‍ നേരിടാന്‍ പുതിയ നീക്കം

ന്യൂഡല്‍ഹി: 2024 ല്‍ വരാനിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ദേശീയ കോണ്‍ഗ്രസില്‍ അടിമുടി മാറ്റം. മുങ്ങിത്താഴ്ന്നു കൊണ്ടിരിക്കുന്ന ദേശീയ കോണ്‍ഗ്രസിനെ ഉയര്‍ത്തെഴുന്നേല്‍പ്പിക്കാന്‍ രാഹുല്‍ ഗാന്ധി തന്നെ ദേശീയ കോണ്‍ഗ്രസ് അധ്യക്ഷ പദവി ഏറ്റെടുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും അമിത് ഷായുടേയും തന്ത്രങ്ങളെ നേരിടുക എന്നതായിരിക്കും രാഹുല്‍ നേരിടാന്‍ പോകുന്ന വെല്ലുവിളി.

Read Also : മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച മലയാളി മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന് ആദരവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി

കോണ്‍ഗ്രസ് നേതൃത്വം പ്രശാന്ത് കിഷോറുമായി നടത്തിയ ചര്‍ച്ചകളുടെ പ്രതിഫലനമാണ് കോണ്‍ഗ്രസിന്റെ തലപ്പത്തേയ്ക്കുള്ള രാഹുലിന്റെ മടങ്ങി വരവ്. വരാന്‍ പോകുന്ന ഉത്തര്‍പ്രദേശ്, പഞ്ചാബ് അടക്കമുള്ള സംസ്ഥാന ഇലക്ഷനുകള്‍ക്ക് മുമ്പ് പാര്‍ട്ടിയെ ശക്തമാക്കുക എന്നതായിരിക്കും പ്രശാന്ത് കിഷോര്‍ ഏറ്റെടുത്ത വലിയ കടമ്പ. പ്രശാന്ത് കിഷോറിന്റെ കൂടി ഉപദേശത്തിന്റെ അടിസ്ഥാനത്തില്‍ രാഹുല്‍ ഉടന്‍തന്നെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുമെന്നാണ് കരുതുന്നത്. വരാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലും അതിന് ശേഷമുള്ള ലോകസഭാ തെരഞ്ഞെടുപ്പിലും രാഹുല്‍ – പ്രിയങ്ക കൂട്ടുക്കെട്ട് കോണ്‍ഗ്രസിനെ മുന്നില്‍ നിന്ന് നയിക്കും. ശരദ് പവാറിനെപ്പോലെ സര്‍വ്വസമ്മതനായ ഒരാളെ നിര്‍ത്തി രണ്ടാം മോദി സര്‍ക്കാരിനെതിരെ ശക്തി തെളിയിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം.

shortlink

Related Articles

Post Your Comments

Related Articles


Back to top button