Latest NewsNewsInternational

ലോകം കൊവിഡിന്റെ മൂന്നാം തരംഗ ഭീഷണിയില്‍ : വൈറസിന്റെ ഉത്ഭവം കണ്ടെത്താത്തതില്‍ ആശങ്ക

ബെയ്ജിങ്ങ്: ലോക രാഷ്ട്രങ്ങള്‍ കോവിഡ് മഹാമാരിയുടെ മൂന്നാം തരംഗ ഭീഷണിയിലൂടെയാണ് കടന്നു പോകുന്നത്. എന്നാല്‍ ഇതുവരെയും വൈറസിന്റെ ശരിയായ ഉറവിടം കണ്ടെത്താന്‍ ശാസ്ത്രലോകത്തിന് സാധിച്ചിട്ടില്ല. പലവിധ അഭ്യൂഹങ്ങള്‍ പരക്കുമ്പോഴും ഭൂരിഭാഗം പേരും ഇപ്പോഴും വിശ്വസിക്കുന്നത് മഹാമാരിയുടെ ഉറവിടം വുഹാനിലെ ലാബുകള്‍ തന്നെയെന്നാണ്. എന്നാല്‍ ഇതിനെ സാധുകരിക്കുന്ന തെളിവുകള്‍ ഒന്നും ലഭിക്കാത്തതാണ് ഈ അനിശ്ചിതത്വത്തിന് കാരണം. ഉറവിടം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ലോകാരോഗ്യ സംഘടനയുടെ പ്രതിനിധി സംഘം വുഹാനില്‍ സന്ദര്‍ശിച്ചിരുന്നെങ്കിലും വുഹാനിലെ ലാബുകളോ മാര്‍ക്കറ്റുകളോ വേണ്ട വിധത്തില്‍ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നില്ല .ഈ സാഹചര്യത്തിലാണ് ഉറവിടം കണ്ടെത്തുക എന്ന ദൗത്യത്തോടെ രണ്ടാമതും ലോകാരോഗ്യസംഘടനയുടെ മറ്റൊരു സംഘം വുഹാനിലേക്ക് എത്തുന്നത്.

Read Also : ‘ദൗർഭാഗ്യകരം, അനവസരത്തിലുള്ള തീരുമാനം’: ബക്രീദിനോട് അനുബന്ധിച്ചുള്ള ഇളവുകളിൽ സർക്കാരിനെതിരെ ഐ.എം.എ

ഇത്തവണ ആക്ഷേപങ്ങള്‍ക്ക് ഇടകൊടുക്കാതിരിക്കാന്‍ ലബോറട്ടറികളെയും വുഹാന്‍ മാര്‍ക്കറ്റിനെയും ഉള്‍പ്പെടുത്തിയുള്ള അന്വേഷണമാണ് ലോകാരോഗ്യ സംഘടന മുന്നോട്ട് വെക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ആണ് പുതിയ നിര്‍ദ്ദേശം മുന്നോട്ട് വച്ചിരിക്കുന്നത്. ‘ മനുഷ്യര്‍, വന്യജീവികള്‍, കൊറോണ വൈറസ് വ്യാപിച്ചെന്ന് കരുതുന്ന മത്സ്യമാര്‍ക്കറ്റ് ഉള്‍പ്പടെയുള്ള വുഹാനിലെ എല്ലാ മാംസ മാര്‍ക്കറ്റുകളും രണ്ടാം ഘട്ട പഠനത്തിന്റെ ഭാഗമാകണം. 2019ല്‍ മനുഷ്യരില്‍ ആദ്യമായി കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്ത സ്ഥലത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ലബോറട്ടറികളും റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടുകളും പഠനത്തിന്റെ പരിധിയില്‍ വരണം’ ഗെബ്രിയേസ് വ്യക്തമാക്കുന്നു. ആദ്യ ഘട്ട വ്യാപനത്തെ കുറിച്ചുള്ള വിവരങ്ങളുടെ ലഭ്യതക്കുറവ് അന്വേഷണത്തെ സാരമായി ബാധിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button