Latest NewsIndiaNews

1000 കിലോ വീതം മീനും പച്ചക്കറിയും, 250 കിലോ മധുരപലഹാരം: ഇത് ഒരച്ഛൻ മകൾക്ക് നൽകിയ സമ്മാനം

അമരാവതി: 1000 കിലോ വീതം മീനും പച്ചക്കറിയും, 250 കിലോ മധുരപലഹാരം, 250 കിലോ ചെമ്മീൻ, 250 കിലോ ഗ്രോസറി ഐറ്റംസ്, 250 ജാർ അച്ചാർ, 10 ആടുകൾ. ഒരു അച്ഛൻ തന്റെ മകൾക്കായി നൽകിയ സമ്മാനങ്ങളാണിവ. ആന്ധ്രാപ്രദേശിലാണ് സംഭവം. ബട്ടുല ബലരാമ കൃഷ്ണ എന്ന വ്യവസായിയാണ് മകൾക്ക് ആഷാഡ സമ്മാനമായി ഇത്രയധികം വസ്തുക്കൾ നൽകിയത്. മകളെ വിവാഹം ചെയ്ത പുതുച്ചേരിയിലെ വീട്ടിലേക്കാണ് ബട്ടുല ബലരാമ കൃഷ്ണ സമ്മാനങ്ങൾ അയച്ചിരിക്കുന്നത്.

Read Also: സ്വയം ക്ഷയിച്ചുകൊണ്ടിരിക്കുന്നത് ശ്രദ്ധിക്കാതെ ബിജെപിയെ കുറിച്ചുള്ള ആശങ്കയിലാണ് കോൺഗ്രസ് : പരിഹസിച്ച് പ്രധാനമന്ത്രി

ആന്ധ്രയിൽ വിവാഹിതയായ മകൾക്ക് ആദ്യത്തെ ആഷാഡത്തിന് മാതാപിതാക്കൾ സമ്മാനം നൽകുന്ന ചടങ്ങുണ്ട്. ബട്ടുല ബലരാമ കൃഷ്ണയുടെ മകൾ പ്രത്യുഷയുടെ വിവാഹം കഴിഞ്ഞുള്ള ആദ്യ ആഷാഡ ചടങ്ങിനാണ് അദ്ദേഹം ഇത്രയധികം സമ്മാനങ്ങൾ വാങ്ങിയത്. പുതുച്ചേരി യാനത്തെ വ്യവസായിയുടെ മകൻ പവൻകുമാറാണ് പ്രത്യുഷയെ വിവാഹം ചെയ്തത്. പിതാവിന്റെ സ്‌നേഹ സമ്മാനങ്ങൾ കണ്ട് അക്ഷരാർത്ഥത്തിൽ ഞെട്ടിയിരിക്കുകയാണ് പ്രത്യുഷയും ഭാർതൃ വീട്ടുകാരും.

Read Also: എ.കെ ശശീന്ദ്രന്‍ ഒരു നിമിഷം പോലും മന്ത്രിസ്ഥാനത്ത് തുടരാന്‍ യോഗ്യനല്ല: പുറത്താക്കണമെന്ന് വി.ഡി സതീശന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button