Latest NewsNews

അറിയാം അവക്കാഡോ പഴത്തിന്‍റെ ആരോഗ്യ ഗുണങ്ങള്‍

അവക്കാഡോയും ഗര്‍ഭിണികള്‍ക്ക് കഴിക്കാന്‍ ഉത്തമമായ ഒരു ഭക്ഷണസാധനമാണ്

ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് അവക്കാഡോ പഴം അഥവാ വെണ്ണപ്പഴം. ഫൈബര്‍ ധാരാളം അടങ്ങിയിരിക്കുന്ന അവക്കാഡോ ശരീരഭാരം കുറയ്ക്കാന്‍ വളരെ നല്ലതാണ്. ഇതിലടങ്ങിയിരിക്കുന്ന ഫാറ്റി ആസിഡുകള്‍ ആരോഗ്യത്തെ വളരെയധികം മെച്ചപ്പെടുത്തും.

അവക്കാഡോയും ഗര്‍ഭിണികള്‍ക്ക് കഴിക്കാന്‍ ഉത്തമമായ ഒരു ഭക്ഷണസാധനമാണ്. കുഞ്ഞിന്റെ ചര്‍മ്മത്തിലെയും തലച്ചോറിലെയും കോശകലകളുടെ വളര്‍ച്ചയ്ക്ക് ഇത് ഏറെ സഹായകമാകുന്നു.അവക്കാഡോ ചീത്തകൊളസ്ട്രോൾ കുറയ്ക്കാനും നല്ല കൊളസ്ട്രോൾ കൂട്ടാനും സഹായിക്കും.

Read Also  : കേരളം വാഴാൻ ഇനി ബജറംഗദളും, കളം പിടിക്കുമെന്നുറപ്പ്: സംഘപരിവാറിൻ്റെ പുതിയ നീക്കങ്ങൾ

അവക്കാഡോയും കണ്ണിന് ചുറ്റുമുള്ള കരുവാളിപ്പകറ്റാന്‍ ഉത്തമമാണ്. ഇത് ചര്‍മ്മം വരണ്ടുപോകുന്നത് തടയുന്നു. ദിവസവും ഓരോ അവോക്കാഡോ വീതം കഴിക്കുന്നത് മുടി കൂടുതൽ ബലമുള്ളതാക്കുന്നു. അവോക്കാഡോ നന്നായി അരച്ചെടുത്ത് തലയോട്ടിയില്‍ തേച്ചുപിടിപ്പിച്ചാല്‍ മുടികൊഴിച്ചില്‍ കുറയുകയും, മുടി തഴച്ചുവളരുകയും ചെയ്യും.

അവക്കാഡോ പഴം കഴിക്കുന്നത് പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കുമെന്ന് ഒരു പഠനത്തിലും പറയുന്നു. അവക്കാഡോ പഴം നിങ്ങളുടെ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് പ്രമേഹം വരാതിരിക്കാന്‍ ഏറെ ഗുണം ചെയ്യുമെന്നാണ് പഠനത്തിൽ പറയുന്നത്.

shortlink

Post Your Comments


Back to top button