KeralaNattuvarthaLatest NewsNewsIndia

കോവിഡ് രണ്ടാം തരംഗം: ഓക്സിജന്‍ അഭാവം മൂലം രാജ്യത്ത് മരണങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍

തരംഗത്തില്‍ മെഡിക്കല്‍ ഓക്സിജന്റെ ആവശ്യകതയില്‍ വലിയ തോതിൽ വര്‍ധനയുണ്ടായതായി കേന്ദ്രം

ഡൽഹി: കോവിഡ് രണ്ടാം തരംഗത്തില്‍ ഓക്സിജന്‍ അഭാവം മൂലം രാജ്യത്ത് മരണങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍. ഓക്സിജന്‍ അഭാവം മൂലം മരണങ്ങള്‍ ഉണ്ടായതായി സംസ്ഥാനങ്ങളോ കേന്ദ്ര ഭരണ പ്രദേശങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയത്.

കോവിഡ് രണ്ടാം തരംഗത്തില്‍ ഓക്സിജന്റെ അഭാവം മൂലം കോവിഡ് രോഗികള്‍ മരിച്ചതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് എം.പി കെസി വേണുഗോപാലിന്റെ ചോദ്യത്തിന് മറുപടിയായി ആരോഗ്യമന്ത്രി ഭാരതി പ്രവീണ്‍ പവാര്‍ ആണ് രാജ്യസഭയില്‍ മറുപടി നല്‍കിയത്.

എന്നാൽ രണ്ടാം തരംഗത്തില്‍ മെഡിക്കല്‍ ഓക്സിജന്റെ ആവശ്യകതയില്‍ വലിയ തോതിൽ വര്‍ധനയുണ്ടായതായി കേന്ദ്രം വ്യക്തമാക്കി. ആദ്യ തംരഗത്തില്‍ 3,095 മെട്രിക് ടണ്ണായിരുന്നു ആവശ്യമായി വന്നതെങ്കിൽ രണ്ടാം തരംഗത്തില്‍ ആവശ്യകത 9,000 മെട്രിക് ടണ്ണായി ഉയര്‍ന്നുവെന്നും അതിനാൽ സംസ്ഥാനങ്ങള്‍ക്കിടയില്‍ ഓക്സിജന്‍ തുല്യമായി വിതരണം ചെയ്യാനുള്ള നടപടികള്‍ സര്‍ക്കാരിന് സ്വീകരിക്കേണ്ടി വന്നുവെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും പതിവായി കേസുകളുടെയും മരണങ്ങളുടെയും വിവരം കേന്ദ്രത്തില്‍ റിപ്പോര്‍ട്ട് ചെയ്യാറുണ്ടെന്നും എന്നാല്‍ ഓക്സിജന്‍ ലഭിക്കാത്തതിനാല്‍ കൊവിഡ് മരണങ്ങള്‍ ഉണ്ടായതായുള്ള റിപ്പോര്‍ട്ടുകള്‍ എവിടെ നിന്നും ലഭിച്ചിട്ടില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button