Latest NewsNewsIndiaWomenLife Style

അച്ഛൻ കർഷകൻ, അമ്മയ്ക്ക് സ്‌കൂൾ വിദ്യാഭ്യാസമില്ല: ഇവരുടെ 5 പെൺമക്കളും സിവിൽ സർവീസിൽ, സംസ്ഥാനത്തിന് തന്നെ അഭിമാനം

ഹനുമാൻഘർ: ഒരു സാധാരണ കർഷക കുടുംബത്തിൽ ജനിച്ചുവളർന്ന അഞ്ച് പെൺകുട്ടികളും ഇപ്പോൾ സിവിൽ സർവീസിൽ. കൃഷി ചെയ്തു ഉപജീവന മാർഗം കണ്ടെത്തുന്ന കർഷകനും സ്‌കൂൾ വിദ്യാഭ്യാസം പോലും ലഭിച്ചിട്ടില്ലാത്ത ഇയാളുടെ ഭാര്യയ്ക്കും പിറന്നത് അഞ്ച് പെൺകുട്ടികൾ. ഇവർ അഞ്ച് പേരും സംസ്ഥാനത്തിന് തന്നെ അഭിമാനമായി മാറിയിരിക്കുകയാണ്. രാജസ്ഥാനിലെ ഹനുമാൻഘർ എന്ന സ്ഥലത്താണ് ഇവരുടെ വീട്.

ഇതാദ്യമായാണ് ഒരു കുടുംബത്തിലെ ഇത്രയും അഗങ്ങൾക്ക് സിവിൽ സർവീസ് ലഭിക്കുന്നത്. സഹദേവ സഹരൻ എന്ന കർഷകന്റെ അഞ്ച് പെൺമക്കളും സിവിൽ സർവീസ് നേടിയിരിക്കുകയാണ്. അനശു, രീതു, സുമൻ എന്നിവർ ആണ് അടുത്തിടെ സിവിൽ സർവീസ് നേടിയത്. മറ്റു രണ്ടുപേർ ദീർഘകാലമായി രാജസ്ഥാൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിൻ്റെ ഭാഗമാണ്. മൂന്നു പെൺകുട്ടികൾ ഒരേ വർഷത്തിലാണ് സിവിൽസർവീസ് കരസ്ഥമാക്കിയത് എന്ന പ്രത്യേകതയുമുണ്ട്.

Also Read:അധിക ബാധ്യതയാകും : ഓണക്കിറ്റില്‍ തൽക്കാലം ക്രീം ബിസ്‌കറ്റ് നല്‍കേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

കൃഷിയെ മാത്രമാശ്രയിച്ചായിരുന്നു സഹദേവ സഹരൻ തന്റെ കുടുംബം നോക്കിയിരുന്നത്. എങ്കിലും വിദ്യാഭ്യാസത്തിൻറെ വില എന്താണെന്ന് ഇവർ കൃത്യമായി മനസ്സിലാക്കി. അങ്ങനെയാണ് എത്ര കഷ്ടപ്പെട്ടിട്ടാണെങ്കിലും 5 പെൺകുട്ടികളെയും വളരെ മികച്ച രീതിയിൽ പഠിപ്പിക്കണമെന്ന് തീരുമാനിച്ചത്. ധാരാളം ആളുകൾ ഇവരെ അഭിനന്ദിച്ചു കൊണ്ട് രംഗത്തെത്തുന്നുണ്ട്. പെൺകുട്ടികൾക്ക് ഏറെ വിവേചനം നിലനിൽക്കുന്ന രാജസ്ഥാൻ, പെൺ ഭ്രൂണഹത്യയിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന സംസ്ഥാനം കൂടിയാണ്. ഇവിടെ സ്ത്രീകളുടെ സാക്ഷരത വളരെ കുറവാണെന്നിരിക്കെ സഹദേവ സഹരന്റെ മക്കളുടെ വാർത്ത വളരെയധികം പ്രാധാന്യം അർഹിക്കുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button