Latest NewsNewsInternational

ബലിപെരുന്നാള്‍ വിപണി സജീവമായ മാര്‍ക്കറ്റില്‍ ഇസ്ലാമിക് സ്റ്റേറ്റ്സ് ചാവേറാക്രമണം : 35 മരണം , നിരവധി പേർക്ക് പരിക്ക്

ബാഗ്‌ദാദ് : ഇറാക്കിലെ ബാഗ്‌ദാദില്‍ ബലിപെരുന്നാള്‍ വിപണി സജീവമായ മാര്‍ക്കറ്റിലുണ്ടായ ചാവേറാക്രമണത്തില്‍ 35 പേർ കൊല്ലപ്പെട്ടു , അറുപത് പേര്‍ക്ക് പരിക്കേറ്റു. മാര്‍ക്കറ്റില്‍ ഇന്നലെ രാത്രിയാണ് ഭീകരാക്രമണം ഉണ്ടായത്. പെരുന്നാൾ അവസാനവട്ട ഒരുക്കങ്ങള്‍ക്കായി മാര്‍ക്കറ്റിലെത്തിയവരാണ് ഇസ്ലാമിക് സ്റ്റേറ്റ്സ് ഭീകര ആക്രമണത്തിന് ഇരയായത്.

Read Also : അധിക ബാധ്യതയാകും : ഓണക്കിറ്റില്‍ തൽക്കാലം ക്രീം ബിസ്‌കറ്റ് നല്‍കേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ 

സ്ത്രീകളും കുട്ടികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. പരിക്കേറ്റ പലരുടെയും നില അതീവഗുരുതരമായതിനാല്‍ മരണസംഖ്യ ഇനിയും ഉയരാമെന്നാണ് അധികൃതര്‍ പറയുന്നത്. അബു ഹംസ അല്‍-ഇറാഖി എന്ന ചാവേറാണ് ആക്രമണം നടത്തിയതെന്ന് ടെലഗ്രാം സന്ദേശത്തില്‍ ഐസിസ് അറിയിച്ചു.

ജനം സന്തോഷത്തോടെ ആഘോഷിക്കുന്നത് ഇഷ്‌ടമില്ലാത്തവരാണ് ആക്രമണം നടത്തിയതെന്ന് ഇറാഖ് പ്രസിഡന്‍റ് ബര്‍ം സാലിഹ് വ്യക്തമാക്കി. ഈ വര്‍ഷം ഇത് മൂന്നാം തവണയാണ് ബാഗ്‌ദാദ് മാര്‍ക്കറ്റില്‍ സ്‌ഫോടനമുണ്ടാകുന്നത്.

shortlink

Related Articles

Post Your Comments


Back to top button