KeralaLatest News

അട്ടപ്പാടിയിൽ സംഘർഷം: രണ്ട് യുവാക്കള്‍ക്ക് കുത്തേറ്റു, ഒരാളുടെ നില ഗുരുതരം

കുത്തിയ സംഘത്തിലുണ്ടായിരുന്നവരെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.

പാലക്കാട്: അട്ടപ്പാടി കോട്ടത്തറയിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് യുവാക്കള്‍ക്ക് കുത്തേറ്റു. കോട്ടത്തറ സ്വദേശികളായ ഹരിക്കും വിനീതിനുമാണ് കുത്തേറ്റത്. കുത്തേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്.നേരത്തെ പ്രദേശത്ത് ഇവര്‍ തമ്മില്‍ സംഘര്‍ഷം നടന്നിരുന്നു. ഈ വൈരാഗ്യമാണ് കത്തികുത്തിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്.

ഇന്നലെ രാത്രി 9.30 യോടെയാണ് സംഭവം. ഡിം ലൈറ്റ് അടിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കാരണം. ഏഴ് പേരടങ്ങുന്ന സംഘമായിരുന്നു ഇരു വിഭാഗത്തിലും ഉണ്ടായിരുന്നത്. കുത്തിയ സംഘത്തിലുണ്ടായിരുന്നവരെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button