KeralaLatest NewsNews

പിണറായി സര്‍ക്കാരിന് തിരിച്ചടിയായ നയതന്ത്ര സ്വര്‍ണക്കടത്ത് കേസില്‍ നിര്‍ണായക തീരുമാനങ്ങളുമായി കസ്റ്റംസ് കമ്മീഷണര്‍

കൊച്ചി : പിണറായി സര്‍ക്കാരിന് തിരിച്ചടിയായ നയതന്ത്ര സ്വര്‍ണക്കടത്ത് കേസില്‍ ചില നിര്‍ണായക തീരുമാനങ്ങള്‍ എടുത്ത് കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണര്‍ സുമിത് കുമാര്‍. ട്രാന്‍സ്ഫര്‍ ലഭിച്ച അദ്ദേഹം കൊച്ചി വിടുംമുമ്പ് നയതന്ത്ര ബാഗേജു വഴിയുള്ള സ്വര്‍ണക്കടത്തു കേസില്‍ അടിയന്തരമായി കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങുന്നു. കേസന്വേഷണ ചുമതലയുള്ള സൂപ്രണ്ട് ഇക്കാര്യത്തില്‍ അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറലുമായി കൂടിക്കാഴ്ച നടത്തി. ഈ മാസം 27നാണ് നിലവിലെ കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണര്‍ സുമിത് കുമാര്‍ ഭിവണ്ടിയിലേക്ക് സ്ഥലം മാറി പോകുന്നത്. കേസ് അന്വേഷണം അന്തിമഘട്ടത്തില്‍ എത്തിനില്‍ക്കെയുള്ള സ്ഥലംമാറ്റ തീരുമാനത്തില്‍ ഉദ്യോഗസ്ഥര്‍ക്കിടയില്‍ അതൃപ്തി പുകയുന്നതിനിടെയാണ് കുറ്റപത്രം സമര്‍പ്പിക്കാനുള്ള തിരക്കിട്ട നീക്കം.

Read Also ; പൗരത്വ നിയമത്തെ ഹിന്ദു-മുസ്ലീം വിഷയമാക്കാന്‍ ശ്രമം: നിലപാട് വ്യക്തമാക്കി ഡോ.മോഹന്‍ ഭാഗവത്

കുറ്റപത്രം സമര്‍പ്പിക്കും മുന്‍പ് നിയമവശങ്ങള്‍ അന്തിമമായി പരിശോധിച്ചു നടപടികള്‍ സ്വീകരിക്കുന്നതിനാണ് സൂപ്രണ്ട് സോളിസിറ്റര്‍ ജനറലുമായി കൂടിക്കാഴ്ച നടത്തിയത്. കേസ് അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതല കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണര്‍ സുമിത് കുമാറിനാണ്. ഇദ്ദേഹത്തെ ഈ നിര്‍ണായക നിമിഷത്തില്‍ മാറ്റിയത് കേസിന്റെ തുടര്‍നടപടികളെ ബാധിക്കും എന്ന വിമര്‍ശനമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെയുള്ളവര്‍ പങ്കുവയ്ക്കുന്നത്. ഇതിനു പുറമേ കരിപ്പൂര്‍ സ്വര്‍ണക്കടത്ത് ഉള്‍പ്പടെയുള്ള കേസുകള്‍ക്കും മേല്‍നോട്ടം നിലവിലുള്ള പ്രിവന്റിവ് കമ്മിഷണര്‍ക്കാണ്. ഇതിന്റെയെല്ലാം അന്വേഷണത്തെ ദോഷമായി ബാധിക്കാന്‍ ഇടയുള്ളതാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം. അതുകൊണ്ടു തന്നെ ഈ വിഷയം കേന്ദ്ര ധനമന്ത്രാലയത്തെ അറിയിക്കാന്‍ അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറലിന്റെ നേതൃത്വത്തില്‍ ശ്രമം നടക്കുന്നുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button