Latest NewsNewsFootballSports

ഏറെ നാളായി ഈ ത്രയത്തെ ഒരുമിച്ച് കണ്ടിട്ട്, ആ മൂവർ സംഘം വീണ്ടും ഒന്നിക്കുന്നു: ഫിഗോ

മാഡ്രിഡ്: ലോക ഫുട്ബോളിലെ എക്കാലത്തെയും മികച്ച താരങ്ങളാണ് പോർച്ചുഗലിന്റെ ലൂയിസ് ഫിഗോ ബ്രസീലിന്റെ റോബർട്ടോ കാർലോസ് സ്പാനിഷ് ഗോൾ കീപ്പർ ഇകർ കസിയസ്. ഫുട്ബോൾ കളത്തിൽ മൂവരും ഒരുമിച്ച് തീർത്ത വിസ്മയങ്ങൾ ആരാധകർ മറക്കാൻ ഇടയുണ്ടാവില്ല. സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡിൽ മൂന്ന് താരങ്ങളും ഒന്നിച്ചനാളുകൾ ഫുട്ബോൾ ചരിത്രത്തിൽ ഇന്നും മനോഹര ദൃശ്യങ്ങളിൽ ഒന്നാണ്.

ഏറെ നാളായി ഈ ത്രയത്തെ ഒരുമിച്ച് കണ്ടിട്ട്. ഇപ്പോഴിതാ കസിയസിനും കാർലോസിനുമൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് ഫിഗോ. കളിക്കളത്തിലെ പഴയ കൂട്ടുകാർക്കൊപ്പമുള്ള ഫോട്ടോ ‘ടുഗെതർ എഗെയ്ൻ’ എന്ന തലക്കെട്ടോടെയാണ് ട്വിറ്ററിൽ ഫിഗോ പോസ്റ്റ് ചെയ്തിരിക്കുന്നത്. കസിയസും കാർലോസും നിറഞ്ഞ ചിരിയോടെ പോസ്റ്റ് ചെയ്തപ്പോൾ ഫിഗോ അൽപ്പം ഗൗരത്തിലാണ്. ഫിഫയും ഫിഗയുടെ ട്വീറ്റ് പങ്കുവെച്ചിട്ടുണ്ട്.

Read Also:- പല്ലിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍!

2000-05 കാലഘട്ടത്തിലാണ് ഫിഗോ റയൽ മാഡ്രിഡിനായി ബൂട്ടണിഞ്ഞത്. 1996 മുതൽ 2007 വരെ റോബർട്ടോ കാർലോസ് റയലിന്റെ തട്ടകത്തിലുണ്ടായിരുന്നു. 1999 മുതൽ നീണ്ട പതിനാറ് വർഷം റയലിന്റെ ഗോൾ വല കസിയസിന് മുന്നിൽ ഭദ്രമായിരുന്നു.

shortlink

Post Your Comments


Back to top button