Latest NewsKeralaNews

അനന്യയുടെ ആത്മഹത്യ: സമഗ്രാന്വേഷണം നടത്താൻ ഉത്തരവിട്ട് സാമൂഹ്യ നീതി വകുപ്പ്

തിരുവനന്തപുരം: ട്രാൻസ്ജെൻഡർ അനന്യ കുമാരി അലക്സ് മരിച്ച സംഭവത്തിൽ അടിയന്തര അന്വേഷണം നടത്താൻ ഉത്തരവിട്ടു. ഇത് സംബന്ധിച്ച നിർദ്ദേശം ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നൽകി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജാണ് നിർദ്ദേശം നൽകിയത്.

Read Also: താലിബാനെ തുരത്താന്‍ ഇന്ത്യയുടെ സഹായം തേടി അഫ്ഗാന്‍,  അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്താന്‍ സൈനിക മേധാവി

ഇതുസംബന്ധിച്ച് ട്രാൻസ്ജെൻഡർ സംഘടനയും പരാതി നൽകിയിരുന്നു. ലിംഗമാറ്റ ശസ്ത്രക്രിയകളുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളെപ്പറ്റി പഠിക്കാൻ വിദഗ്ധ സമിതി രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചു. അനന്യകുമാരിയുടെ മരണത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കുന്നതിനും ട്രാൻസ്‌ജെൻഡർ വിഭാഗത്തിന്റെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നതിനും ട്രാൻസ്‌ജെൻഡർ ജസ്റ്റീസ് ബോർഡ് യോഗം ജൂലൈ 23 ന് വിളിച്ചു ചേർക്കും.

കഴിഞ്ഞ ദിവസമാണ് അനന്യ കുമാരി അലക്‌സിനെ ഫ്‌ളാറ്റിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

Read Also: ക്രിപ്‌റ്റോ കറൻസിയുടെ വ്യാപാര വിശദാംശങ്ങൾ നൽകണം: എക്‌സ്‌ചേഞ്ചുകൾക്ക് നോട്ടീസ് അയച്ച് ആദായ നികുതി വകുപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button