Latest NewsIndiaNews

വിമാനത്താവളത്തിലെ ആക്രമണത്തിന് പിന്നാലെ വീണ്ടും ഡ്രോൺ സാന്നിധ്യം: ജമ്മു കശ്മീരിൽ കടുത്ത ജാഗ്രത

മൂന്ന് ജില്ലകളിൽ ഡ്രോൺ ഉപയോഗിക്കുന്നത് വിലക്കിയിരിക്കുകയാണ്.

ന്യൂഡൽഹി: ജമ്മു കശ്മീർ വിമാനത്താവളത്തിലെ ആക്രമണത്തിന് പിന്നാലെ വീണ്ടും ഡ്രോൺ കണ്ടെത്തിയതായി റിപ്പോർട്ട്. സത്വവാരിയില്‍ ഇന്ന് പുലർച്ച 4.05 ഓടെയാണ് ഡ്രോൺ കണ്ടത്. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സംഭവത്തില്‍ ജമ്മു കശ്മീർ പൊലീസും മറ്റ് സുരക്ഷാ സേനയും അന്വേഷണം ആരംഭിച്ചു.

Read Also: പ്രധാനമന്ത്രി കിസാന്‍ പദ്ധതി , കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ നടത്തിയത് വന്‍ തട്ടിപ്പ്

ജമ്മു വിമാനത്താവളത്തിലെ ഡ്രോൺ ആക്രമണത്തിന് പിന്നാലെ ജമ്മു കശ്മീരിൽ കടുത്ത ജാഗ്രത നിർദ്ദേശമുണ്ട്. മൂന്ന് ജില്ലകളിൽ ഡ്രോൺ ഉപയോഗിക്കുന്നത് വിലക്കിയിരിക്കുകയാണ്. ഡ്രോണുകൾ വിൽക്കുന്നതിനും വാങ്ങുന്നതിനും വിലക്കുണ്ട്.

shortlink

Related Articles

Post Your Comments


Back to top button