Latest NewsKeralaNattuvarthaUSANewsIndiaEuropeInternationalUK

കോവിഡിനോട് ലോകം പറയുന്നു ‘യെസ് വീ ആർ പോസിറ്റീവ്’

ന്യൂയോര്‍ക്ക്: കോവിഡ് കാലഘട്ടം തുടർന്നുകൊണ്ടിരിക്കുകയാണ്. നിലവിൽ ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 19.22 കോടിയാണ്. നാല്‍പ്പത്തിയൊന്ന് ലക്ഷം പേര്‍ക്കാണ് ഇതിനോടകം ജീവന്‍ നഷ്‌ടമായത്. 17.49 കോടി ആളുകള്‍ ഇതുവരേയ്ക്കും രോഗത്തില്‍ നിന്ന് മുക്തി നേടി. ഒരു മഹാമാരിക്കും മുൻപിൽ തോറ്റുകൊടുക്കാത്ത ലോക ജനതയുടെ പോരാട്ട വീര്യമാണ് ഇവിടെ ദൃശ്യമാകുന്നത്.

Also Read:ചൈ​ന​യി​ല്‍ ക​ന​ത്ത മ​ഴ : രണ്ട് അണക്കെട്ടുകള്‍ തകര്‍ന്നു

ഏറ്റവുമധികം കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തത് അമേരിക്കയിലാണ്. യുഎസില്‍ 6.25 ലക്ഷം പേരാണ് മരിച്ചത്. മൂന്നര കോടിയിലധികം പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. മരണസംഖ്യയില്‍ തൊട്ടുപിന്നില്‍ ബ്രസീലാണ്. രാജ്യത്ത് 5.44 ലക്ഷം പേരാണ് ഇതിനോടകം തന്നെ മരിച്ചത്.

എന്നാൽ ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 3.12 കോടി പിന്നിട്ടു. നിലവില്‍ 4.13 ലക്ഷം പേരാണ് ചികിത്സയിലുള്ളത്.97.31 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ സുരക്ഷിതമാണ്.

അതേസമയം, ഒരു മഹാമാരിക്കെതിരെയുള്ള ലോകത്തിന്റെ ഒത്തിണക്കത്തോടെയുള്ള പോരാട്ടം തന്നെയാണ് ഇവിടെ പരമപ്രധാനമാകുന്നത്. എല്ലാം മറന്നുകൊണ്ട് ലോക ജനത മുഴുവൻ ഒരൊറ്റ രോഗത്തെ മാത്രം ശത്രുവായിക്കണ്ട ഈ കോവിഡ് കാലഘട്ടം അതുകൊണ്ട് തന്നെ നമുക്കെല്ലാം ‘യെസ് വീ ആർ പോസിറ്റീവ് ‘ എന്നുകൂടി പറയാനുള്ളതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button