Latest NewsNewsInternational

കോവിഡ് വ്യാപനം അവസാനിച്ചിട്ടില്ല, വരും മാസങ്ങളില്‍ ഇക്കാര്യം സംഭവിക്കും: മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ജനീവ: കോവിഡ് വ്യാപനം അവസാനിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന. വരും മാസങ്ങളില്‍ കോവിഡ് വ്യാപിക്കുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി. ഡെല്‍റ്റ വകഭേദം വ്യാപിക്കുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്.

Also Read: ആരോഗ്യ നില മോശം: മുതിർന്ന കോൺഗ്രസ് നേതാവ് ഓസ്‌കാർ ഫെർണാണ്ടസിനെ വെന്റിലേറ്ററിലേക്ക് മാറ്റി

നിലവില്‍ 124 രാജ്യങ്ങളിലാണ് ഡെല്‍റ്റ വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുള്ളത്. മറ്റ് വകഭേദങ്ങളെക്കാള്‍ തീവ്ര വ്യാപനശേഷിയുള്ളതാണ് ഡെല്‍റ്റ വകഭേദമെന്ന് എപ്പിഡമോളജിക്കല്‍ അപ്‌ഡേറ്റില്‍ ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതിന് പുറമെ കോവിഡിന്റെ ആല്‍ഫ, ബീറ്റാ, ഗാമാ വകഭേദങ്ങളും ആശങ്ക വര്‍ധിപ്പിക്കുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.

വിവിധ രാജ്യങ്ങളില്‍ ഇന്ന് ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന വകഭേദം ഡെല്‍റ്റയാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഓസ്‌ട്രേലിയ, ബംഗ്ലാദേശ്, ബ്രിട്ടന്‍, ചൈന, ഡെന്‍മാര്‍ക്ക്, ഇന്ത്യ, ഇസ്രായേല്‍ എന്നിങ്ങനെ വിവിധ രാജ്യങ്ങളില്‍ ഡെല്‍റ്റ ബാധിക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനയുണ്ട്. ജൂലൈ 18 വരെയുള്ള ആഴ്ചയില്‍ 3.4 മില്ല്യണ്‍ കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചതെന്നും ഇത് മുന്‍പത്തെ ആഴ്ചയെ അപേക്ഷിച്ച് 12 ശതമാനം കൂടുതലാണെന്നുമാണ് ലോകാരോഗ്യ സംഘടനയുടെ കണ്ടെത്തല്‍.

shortlink

Related Articles

Post Your Comments


Back to top button