KeralaLatest News

‘അനന്യ ആശുപത്രി വിട്ടത് സംതൃപ്തിയോടെ, പിന്നീട് വൻതുക ആവശ്യപ്പെട്ടു’ ചികിത്സ പിഴവ് പറ്റിയിട്ടില്ലെന്ന് റിനൈ മെഡിസിറ്റി

'ശസ്ത്രക്രിയയ്ക്ക് ശേഷം സംതൃപ്തിയോടെ ആശുപത്രി വിട്ട അനന്യ, ആറേഴ് മാസങ്ങള്‍ക്ക് ശേഷം തനിക്ക് പ്രതീക്ഷിച്ച ലൈംഗികാവയവ ഭംഗി ലഭിച്ചില്ലെന്ന് പരാതി പറയുകയായിരുന്നു'

കൊച്ചി: ട്രാന്‍സ് ജെന്‍ഡര്‍ സമൂഹം നേരിടുന്ന വെല്ലുവളികളുടെ ഇരയാണ് ആക്ടിവിസ്റ്റ് അനന്യ എന്നാണ് വാദങ്ങള്‍ ഉയരുന്നത്. അനന്യയുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ക്വിയറിഥം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്. സര്‍ജറി പരാജയപ്പെട്ടതിലുള്ള ദുസ്സഹമായ ശാരീരിക മാനസിക സാമ്പത്തിക അവസ്ഥയെ തുടര്‍ന്നാണ് അനന്യയുടെ മരണമെന്നും ട്രാന്‍ജെന്‍ഡര്‍ കൂട്ടായ്മ ആരോപിക്കുന്നു. ഇന്നലെയാണ് കേരളത്തിലെ ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ റേഡിയോ ജോക്കിയും ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ത്ഥിയുമായ അനന്യ കുമാരി അലക്‌സിനെ എറണാകുളത്തെ ഫ്‌ളാറ്റില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ക്കെതിരെ അനന്യ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.ശസ്ത്രക്രിയയില്‍ പിഴവുണ്ടായെന്ന് അനന്യയും സുഹൃത്തുക്കളും ആരോപണം ഉന്നയിച്ച സാഹചര്യത്തില്‍ വിദഗ്ധ പാനല്‍ ഡോക്ടര്‍മാര്‍ ചേര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്ന് ക്വിയറിഥം പ്രസിഡന്റ് പ്രിജിത്ത് പി.കെ ആവശ്യപ്പെട്ടു. ക്വിയറിഥം ആരോഗ്യമന്ത്രി വീണ ജോര്‍ജിനും പരാതി നല്‍കിയിട്ടുണ്ട്. ആരോഗ്യ-സാമൂഹിക നീതി വകുപ്പുകള്‍ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട. ഈ പശ്ചാത്തലത്തില്‍ ശസ്ത്രക്രിയ നടത്തിയ ഡോ.അര്‍ജുന്‍ അശോകനും തങ്ങള്‍ക്കും എതിരെ അപവാദ പ്രചാരണങ്ങളാണ് നടക്കുന്നത് എന്നാരോപിച്ച്‌ റിനൈ മെഡിസ്റ്റി രംഗത്തെത്തി.

ശസ്ത്രക്രിയയിലെ സങ്കീര്‍ണതകളും മാസസ്സിക-ശാരീരിക ബുദ്ധിമുട്ടുകളെയും കുറിച്ച്‌ കൗണ്‍ലിസിങ് നടത്തിയ ശേഷമാണ് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയ്ക്ക് ശേഷം സംതൃപ്തിയോടെ ആശുപത്രി വിട്ട അനന്യ, ആറേഴ് മാസങ്ങള്‍ക്ക് ശേഷം തനിക്ക് പ്രതീക്ഷിച്ച ലൈംഗികാവയവ ഭംഗി ലഭിച്ചില്ലെന്ന് പരാതി പറയുകയായിരുന്നുവെന്നും ആശുപത്രി പ്രസ്താവനയില്‍ പറയുന്നു.എന്നാല്‍ ഇത് ചികിത്സാപിഴവാണെന്ന രീതിയില്‍ അനന്യ പരാതി നല്‍കുകയും വന്‍തുക നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഈ പരാതി ഒരു മെഡിക്കല്‍ ബോര്‍ഡ് പരിശോധിക്കണമെന്ന അവരുടെ ആവശ്യം ആശുപത്രി അംഗീകരിച്ചു.

എന്നാല്‍ വിശദമായി പരിശോധിച്ച ശേഷം മെഡിക്കല്‍ ബോര്‍ഡ് അനന്യ ആരോപിച്ചതുപോലുള്ള യാതൊരുവിധ ചികിത്സാപിഴവും (medical negligence) അവരുടെ ചികിത്സയില്‍ ഉണ്ടായിട്ടില്ലെന്നും അവര്‍ക്കപ്പോള്‍ കാര്യമായ ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്ന് കണ്ടെത്തുകയും അതവരെ ബോധ്യപ്പെടുത്തുകയും ചെയ്തു.’റിനൈമെഡിസിറ്റിയേയും ഡോ. അര്‍ജുന്‍, ഡോ. മധു, മറ്റ് ആശുപത്രി ഉദ്യോഗസ്ഥര്‍ എന്നിവരെയും സമൂഹമാധ്യമങ്ങളിലൂടെയും സുഹൃത്ത് വലയത്തിലൂടെയും അപമാനിക്കുമെന്ന് വെല്ലുവിളിച്ചാണ് അനന്യ അതിനോട് പ്രതികരിച്ചതെന്നും വിശദീകരണ കുറിപ്പില്‍ പറയുന്നു.

അനന്യയുടെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അറിയിച്ചപ്പോള്‍ അത്യാവശ്യമായി വേണ്ട തുടര്‍ചികിത്സകള്‍ നല്‍കാമെന്ന് മാനേജ്മെന്റ് വാഗ്ദാനം ചെയ്തുവെന്നും എന്നാല്‍ അനന്യയുടെ മറ്റ് ചില ആവശ്യങ്ങള്‍ അംഗീകരിക്കുവാന്‍ ഞങ്ങള്‍ക്ക് സാധ്യമല്ലെന്നും അതിന് യാതൊരുവിധ ബാധ്യതകളും തങ്ങള്‍ക്കില്ലെന്നും ബോധ്യപ്പെടുത്തി എന്നും ആശുപത്രി അധികൃതര്‍ അവകാശപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button