കൊല്ലം: ആത്മഹത്യ ചെയ്തയ ട്രാൻസ്ജെന്റർ അനന്യ കുമാരിയുടെ വീട് സന്ദർശിച്ച് സംസ്ഥാന യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോം. അനന്യയുടെ മാതാപിതാക്കളുമായും കുടുംബാംഗങ്ങളുമായും ചിന്ത സംസാരിച്ചു. അനന്യയ്ക്ക് നീതി ഉറപ്പാക്കുന്നതിനു വേണ്ടി യുവജന കമ്മീഷൻ ഒപ്പമുണ്ടാകുമെന്ന് ചിന്ത കുടുംബാംഗങ്ങൾക്ക് ഉറപ്പ് നൽകി.
നേരത്തെ, അനന്യയുടെ ആത്മഹത്യയെ തുടർന്ന് യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു. അനന്യയുടെ മരണത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും കുറ്റക്കാർക്കെതിരേ കർശന നടപടി ഉണ്ടാകണമെന്നും യുവജന കമ്മീഷൻ ആവശ്യപ്പെട്ടു. ട്രാൻസ്ജെന്റെഴ്സിന്റെ വിവിധ വിഷയങ്ങളിൽ യുവജന കമ്മീഷൻ ഇടപെട്ട് നീതി ഉറപ്പാക്കുമെന്നും ചിന്താ ജെറോം വ്യക്തമാക്കി.
Post Your Comments