CricketLatest NewsNewsSports

സന്നാഹ മത്സരത്തിൽ രാഹുലിന് കൈയടിച്ച് ക്രിക്കറ്റ് ലോകം

മാഞ്ചസ്റ്റർ: കൗണ്ടി ഇലവനെതിരായ ത്രിദിന സന്നാഹ മത്സരത്തിലാണ് ഇംഗ്ലണ്ട് പര്യടനത്തിലുള്ള ഇന്ത്യ. മത്സരത്തിൽ കെ എൽ രാഹുലിന്റെ സെഞ്ച്വറി പ്രകടനമാണ് (101) ഇന്ത്യക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. മത്സരത്തിൽ ബാറ്റ് ചെയ്യുന്നതിനിടെ രാഹുൽ ചെയ്തൊരു പ്രവർത്തിയ്ക്ക് കൈയടിക്കുകയാണ് സോഷ്യൽ മീഡിയ.

ക്രീസിൽ ബാറ്റ് ചെയ്യാനായി നിൽക്കെ രാഹുലിന്റെ കൈയിൽ നിന്ന് ക്യാപ് താഴെ വീണു. തിരികെ ക്യാപ് എടുത്തതിന് ശേഷം ക്യാപ് ചുംബിച്ചതോടെയാണ് രാഹുൽ ആരാധകരുടെ കൈയടി നേടുന്നത്. താരത്തിന്റെ രാജ്യസ്നേഹമാണ് ഈ പ്രവർത്തിയിലൂടെ തെളിയിക്കുന്നതെന്ന് ആരാധകർ പറയുന്നു.

Read Also:- മെസിക്കൊപ്പം കളിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് റാമോസ്

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 311 റൺസെന്ന ഒന്നാം ഇന്നിംഗ്സ് സ്കോർ ലക്ഷ്യം വച്ചിറങ്ങിയ കൗണ്ടി ഇലവൻ രണ്ടാം ദിനം കളിനിർത്തുമ്പോൾ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 220 എന്ന നിലയിലാണ്. ഒരു വിക്കറ്റ് ശേഷിക്കെ ഇന്ത്യയുടെ സ്കോറിനേക്കാൾ 91 റൺസ് പിന്നിലാണ് കൗണ്ടി ഇലവൻ.

shortlink

Related Articles

Post Your Comments

Related Articles


Back to top button