Latest NewsFootballNewsSports

മെസിക്കൊപ്പം കളിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് റാമോസ്

പാരീസ്: അർജന്റീനിയൻ സൂപ്പർതാരം ലയണൽ മെസിക്കൊപ്പം കളിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് സ്പാനിഷ് സൂപ്പർ താരം സെർജിയോ റാമോസ്. പുതിയ സീസണിൽ പിഎസ്ജിലെത്തിയ റാമോസ് തന്റെ ടീമിൽ കളിക്കുന്നതിനായി മെസിയെ ക്ഷണിക്കുകയും ചെയ്തു. കഴിഞ്ഞ സീസണിൽ ക്ലബ് വിടാൻ തീരുമാനിച്ച മെസിയെ അന്ന് റയലിന്റെ നായകനായിരുന്ന റാമോസ് മാഡ്രിഡിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ ദശകത്തിൽ ലാ ലിഗയിലെ ഏറ്റവും കടുത്ത എതിരാളികളിൽ ഒരാളായിരുന്നു മെസിയും റാമോസും. സ്പാനിഷ് ലീഗിലെ ബാഴ്സലോണ, റയൽ മാഡ്രിഡ് എന്നി മികച്ച രണ്ട് ടീമുകൾക്കായി കളിച്ച താരങ്ങളാണ് ഇരുവരും. ജൂൺ 30ന് ബാഴ്‌സലോണയുമായി മെസിക്കുള്ള കരാർ കാലാവധി അവസാനിസിച്ചിരുന്നു. നിലവിൽ ഫ്രീ ഏജന്റാണ് മെസി.

‘മികച്ച കളിക്കാരുമായി കളിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, മെസ്സി ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാണ്. എന്റെ ടീമിൽ മെസ്സിക്ക് എല്ലായ്‌പ്പോഴും സ്ഥാനമുണ്ടെന്ന് ഞാൻ എല്ലായ്‌പ്പോഴും പറഞ്ഞിട്ടുണ്ട്’ റാമോസ് പറഞ്ഞു.

Read Also:- ബംഗ്ലാദേശ് പര്യടനത്തിനുള്ള ഓസ്‌ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു

പിച്ചിൽ കടുത്ത പോരാട്ടം നടത്തിയിട്ടും റാമോസ് പൊതുവേദികളിൽ മെസ്സിയെക്കുറിച്ച് വളരെ നന്നായിട്ടാണ് സംസാരിക്കാറുള്ളത്. അതേസമയം, മെസി ബാഴ്‌സലോണയിൽ തുടരുമെന്ന് ബാഴ്‌സ പ്രസിഡന്റ് ജൊവാൻ ലപോർട്ട അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button