KeralaNattuvarthaLatest NewsNews

‘ഉസ്താദേ പോയി പണിയെടുത്ത് തിന്ന്, കിട്ടാത്ത മുന്തിരി പുളിക്കും’: മതപ്രഭാഷകനെ ട്രോളി ജസ്ല മാടശ്ശേരി, വീഡിയോ

കൊച്ചി: പൊതുഇടങ്ങളിൽ ഭർത്താവും ഭാര്യയും കൈകോർത്ത് പിടിച്ച് നടക്കുന്നതിനെയും ഒരുമിച്ച് അടുത്തടുത്തിരുന്ന് ബസിൽ യാത്ര ചെയ്യുന്നതിനെയും വിമർശിച്ച മതപ്രഭാഷകനെ
പരിഹസിച്ച് ആക്ടിവിസ്റ്റ് ജസ്ല മാടശ്ശേരി. ഇത്തരം പ്രഭാഷണങ്ങൾ ചിരി ഉണർത്തുന്നുവെന്ന് ജസ്ല പറയുന്നു. ഇത്തരത്തിലുള്ള ഉസ്താദുമാരെ പ്രോത്സാഹിപ്പിക്കുന്നത് മോശം കാര്യമാണെന്നും ഇവരെ പ്രഭാഷണങ്ങൾക്ക് വിളിക്കാതിരിക്കാൻ പറ്റുമോയെന്ന് നോക്കണമെന്നും ജസ്ല പറയുന്നു.

‘ഉസ്താദുമാരെ ട്രോളുക എന്നത് അത്ര ഇഷ്ടമുള്ള കാര്യമൊന്നുമല്ല, ഭയങ്കര ബോറിംഗ് ആണ് അത്. പക്ഷെ, ദിവസവും ഞങ്ങളെ ട്രോളൂ എന്ന് പറഞ്ഞ് ഓരോ വീഡിയോകൾ ഇറക്കി കൊണ്ടിരിക്കുകയാണ്. സമൂഹത്തിലെ ഏറ്റവും വലിയ ഭവിഷ്യത്താണ് മതങ്ങൾ. സമൂഹത്തെ പിന്നോട്ടടിക്കുന്ന ഒരു കാര്യമാണ്. ഇത്തരം ഉസ്താദുമാർ ഉള്ളിടങ്ങളിൽ സമൂഹത്തിൽ ചിരിക്കാനും ഇരിക്കാനുമൊക്കെയുള്ള സ്വാതന്ത്ര്യത്തിനു വിലക്കായി മാറാറുണ്ട്. കിട്ടാത്ത മുന്തിരി പുളിക്കും എന്നൊരു ചൊല്ലുണ്ട്. ഉസ്താദിന് അതിനു പറ്റുന്നില്ല. മറ്റുള്ളവർ ചെയ്യുന്നത് കാണുമ്പോൾ ഉസ്താദിന് പ്രശ്‌നം’, ജസ്ല പറയുന്നു.

Also Read:വിദ്യാർഥികൾക്ക് മൊബൈൽ ഫോൺ വാങ്ങാൻ പലിശ രഹിത വായ്പ പദ്ധതിയുമായി മുത്തൂറ്റ് ഫിൻ കോർപ്

‘സ്വന്തം ഭാര്യയുടെ കൂടെ ഇരിക്കരുത്, പൊതുഇടങ്ങളിൽ ഇറങ്ങരുത്, ബസിൽ ഒരുമിച്ച് ഇരിക്കരുത്’ എന്നൊക്കെയാണ് വൈറൽ വീഡിയോയിൽ മതപ്രഭാഷകൻ പറയുന്നത്. മുത്ത്നബി പറഞ്ഞതിങ്ങനെ എന്ന് പറഞ്ഞായിരുന്നു മതപണ്ഡിതന്റെ പ്രഭാഷണം. പൊതുഇടങ്ങളിൽ സ്വന്തം ഭാര്യയെ കെട്ടിപിടിക്കുന്നതിനോ ഒന്നിച്ചിരുന്ന് യാത്ര ചെയ്യുന്നതിനോ ലജ്ജയില്ലെന്നാണ് അദ്ദേഹത്തിന്റെ പരാമർശം. ഇത്തരക്കാർക്ക് മാനമില്ലെന്നും പറയുന്നുണ്ട്. മതപണ്ഡിതന്റെ വൈറൽ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു.

അടുത്തിടെ സ്ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തിയ സ്വാലിഹ് ബത്തേരി എന്ന മതപണ്ഡിതന്റെ വീഡിയോ ഏറെ വിവാദമായിരുന്നു. ഇതോടെയാണ് സമാനമായ പ്രഭാഷണങ്ങൾ സോഷ്യൽ മീഡിയ വീണ്ടും ചർച്ച ചെയ്തു തുടങ്ങിയത്. ഈ സാഹചര്യത്തിലാണ് മതപ്രഭാഷകനെ വിമർശിച്ച് ജസ്ല രംഗത്ത് വന്നത്. ജസ്ലയുടെ വീഡിയോയ്ക്ക് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button