Latest NewsNewsIndiaMobile PhoneTechnology

ഫോൺ നഷ്ടപ്പെട്ടാൽ പേമെന്റ് ആപ്ലിക്കേഷനുകള്‍ ദുരുപയോഗം ചെയ്യുന്നത് എങ്ങനെ തടയാം ?

പേമെന്റുകള്‍ നടത്താനോ മറ്റൊരാള്‍ക്ക് പണം കൈമാറാനോ യുപിഐ സുരക്ഷിതവും ലളിതവുമായ മാർഗമാണ്

ന്യൂഡൽഹി : മൊബൈൽ ഫോണിൽ പണമിടപാട് ആപ്പുകൾ ഉപയോഗിക്കുന്നവരുടെ എണ്ണം ദിനംപ്രതി വർധിച്ച് വരുകയാണ്. ഒട്ടുമിക്ക ഉപയോക്താക്കള്‍ക്കും യുപിഐയുമായി ലിങ്കുചെയ്തിരിക്കുന്ന ഫോണുകളില്‍ കുറഞ്ഞത് ഒരു പേമെന്റ് ആപ്ലിക്കേഷനെങ്കിലും ഉണ്ട്. പേമെന്റുകള്‍ നടത്താനോ മറ്റൊരാള്‍ക്ക് പണം കൈമാറാനോ യുപിഐ സുരക്ഷിതവും ലളിതവുമായ മാർഗമാണ്. മറ്റൊരാള്‍ക്ക് നിങ്ങളുടെ ഫോണിലേക്ക് ആക്‌സസ് ഉണ്ടെങ്കില്‍ അവര്‍ക്ക് പണം കൈമാറാന്‍ ഇത് ഉപയോഗിക്കാം.എന്നാല്‍, നമ്മുടെ പക്കൽ നിന്നും ഫോണ്‍ നഷ്ടപ്പെടുകയാണെങ്കില്‍ പേമെന്റ് ആപ്ലിക്കേഷനുകള്‍ ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ട്. ഇത് മറ്റൊരാള്‍ ഉപയോഗിക്കുന്നത് ഇങ്ങനെ തടയാമെന്ന് നോക്കാം.

Read Also  :  വെള്ളം കുടിക്കാൻ സമയം നോക്കണോ?

ഫോണ്‍ പേ

ഫോണ്‍ പേ ഉപയോക്താക്കള്‍ 08068727374 അല്ലെങ്കില്‍ 02268727374 എന്ന നമ്പറില്‍ വിളിക്കേണ്ടതുണ്ട്.ഭാഷ തെരഞ്ഞെടുത്തതിനുശേഷം, നിങ്ങളുടെ ഫോണ്‍ പേ അക്കൗണ്ടില്‍ ഒരു പ്രശ്‌നം റിപ്പോര്‍ട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടോ എന്ന് നിങ്ങളോട് ചോദിക്കും, ഉചിതമായ നമ്പര്‍ അമര്‍ത്തുക. രജിസ്റ്റര്‍ ചെയ്ത നമ്പര്‍ നല്‍കുക, ഉറപ്പാക്കാനായി നിങ്ങള്‍ക്ക് ഒരു ഒടിപി അയയ്ക്കും. അടുത്തതായി, ഒടിപി ലഭിക്കാത്തതിന് ഓപ്ഷന്‍ തെരഞ്ഞെടുക്കുക. സിം അല്ലെങ്കില്‍ ഫോണ്‍ നഷ്ടപ്പെട്ടതിന് നിങ്ങള്‍ക്ക് ഒരു ഓപ്ഷന്‍ റിപ്പോര്‍ട്ട് നല്‍കും, അത് തിരഞ്ഞെടുക്കുക.

ഫോണ്‍ നമ്പര്‍, ഇമെയില്‍ ഐഡി, അവസാന പേയ്‌മെന്റ്, അവസാന ഇടപാടിന്റെ വിവരം മുതലായ ചില വിശദാംശങ്ങള്‍ ലഭിച്ചതിന് ശേഷം നിങ്ങളുടെ ഫോണ്‍ പേ അക്കൗണ്ട് തടയാന്‍ സഹായിക്കുന്ന ഒരു പ്രതിനിധിയുമായി സംസാരിക്കാനാവും.

Read Also  :  കെ കെ രമയുടെ ഓഫീസിലേക്ക് ഭീഷണിക്കത്ത് അയച്ചത് നട്ട് സ്ട്രീറ്റ് പോസ്റ്റ് ഓഫീസിൽ നിന്ന്: കൂടുതൽ വിവരങ്ങൾ പുറത്ത്

ഗൂഗിള്‍ പേ

ഗൂഗിള്‍ പേ ഉപയോക്താക്കള്‍ക്ക് 18004190157 എന്ന ഹെല്‍പ്പ്‌ലൈന്‍ നമ്പറിലേക്ക് വിളിച്ച് ഇഷ്ടപ്പെട്ട ഭാഷ തെരഞ്ഞെടുക്കാം. മറ്റ് പ്രശ്‌നങ്ങള്‍ക്കായി ശരിയായ ഓപ്ഷന്‍ തെരഞ്ഞെടുക്കുക. നിങ്ങളുടെ ഗൂഗിള്‍ പേ അക്കൗണ്ട് തടയാന്‍ സഹായിക്കുന്ന ഒരു സ്‌പെഷ്യലിസ്റ്റുമായി സംസാരിക്കാനുള്ള ഓപ്ഷന്‍ തെരഞ്ഞെടുക്കുക.

പേടിഎം അക്കൗണ്ട്

പേടിഎം പേയ്‌മെന്റ് ബാങ്ക് ഹെല്‍പ്പ് ലൈന്‍ നമ്പര്‍ 01204456456 എന്ന നമ്പറില്‍ വിളിക്കുക.
നഷ്ടപ്പെട്ട ഫോണിനുള്ള ഓപ്ഷന്‍ തെരഞ്ഞെടുക്കുക. മറ്റൊരു നമ്പര്‍ നല്‍കാനുള്ള ഓപ്ഷന്‍ തെരഞ്ഞെടുത്ത് നിങ്ങളുടെ നഷ്ടപ്പെട്ട ഫോണ്‍ നമ്പര്‍ നല്‍കുക.

അടുത്തതായി, പേടിഎം വെബ്‌സൈറ്റിലേക്ക് പോയി 24X7 സഹായം തെരഞ്ഞെടുക്കാന്‍ സ്‌ക്രോള്‍ ചെയ്യുക. തട്ടിപ്പ് റിപ്പോര്‍ട്ട് ചെയ്യുക. തുടര്‍ന്ന് ആ വിഭാഗത്തില്‍ ക്ലിക്കുചെയ്യുക. ശേഷം പ്രോബ്ലം എന്ന ബട്ടണില്‍ ക്ലിക്കുചെയ്യുക, തുടര്‍ന്ന് ചുവടെയുള്ള മെസേജ് ബട്ടണ്‍ ക്ലിക്കുചെയ്യുക. അക്കൗണ്ട് ഉടമസ്ഥാവകാശത്തിന്റെ ഒരു തെളിവ് നിങ്ങള്‍ സമര്‍പ്പിക്കേണ്ടതുണ്ട്. ഇതോടെ പേടിഎം നിങ്ങളുടെ അക്കൗണ്ട് ഉപയോഗിക്കുന്നത് തടയുകയും ശേഷം, നിങ്ങള്‍ക്ക് ഒരു മെസേജ് ലഭിക്കുകയും ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button