KeralaLatest NewsNews

പട്ടികവർഗ വിഭാഗത്തിന് പ്രാതിനിധ്യം; ഗസറ്റഡ് കാറ്റഗറിയിൽ രണ്ട് തസ്തികകൾ സംവരണം ചെയ്യുമെന്ന് എം. വി. ഗോവിന്ദൻ മാസ്റ്റർ

തിരുവനന്തപുരം: നഗര ഗ്രാമാസൂത്രണ വകുപ്പിൽ ഉയർന്ന തസ്തികകളിൽ പട്ടികവർഗ വിഭാഗങ്ങളിലുള്ളവർക്ക് അർഹമായ പ്രാതിനിധ്യം ഉറപ്പുവരുത്താൻ നടപടികളുമായി സർക്കാർ. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദനാണ് ഇക്കാര്യം അറിയിച്ചത്. പ്രത്യേക നിയമനത്തിന് അസിസ്റ്റന്റ് ടൗൺ പ്ലാനറുടെ രണ്ട് തസ്തികകൾ സംവരണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

Read Also: കോവിഡിന് പിന്നാലെ ‘കാൻഡിഡ ഓറിസ്‘ പടരുന്നു : ചികിത്സയില്ലാത്ത മഹാവ്യാധിയുടെ ലക്ഷണങ്ങൾ അറിഞ്ഞിരിക്കാം

നഗര ഗ്രാമാസൂത്രണ വകുപ്പിന്റെ വാർഷിക അവലോകനത്തിൽ ഗസറ്റഡ് കാറ്റഗറിയിൽ പട്ടികവർഗ വിഭാഗത്തിന് മതിയായ പ്രാതിനിധ്യമില്ലെന്ന് സൂചിപ്പിച്ചിരുന്നു. തുടർന്നാണ് പ്രത്യേക നിയമനം നടത്താൻ സാധിക്കുന്ന വിധത്തിൽ രണ്ട് തസ്തികകൾ സംവരണം ചെയ്തത്. എല്ലാ മേഖലകളിലും പട്ടികവർഗ വിഭാഗത്തിലുള്ളവർക്ക് അർഹമായ പ്രതിനിധ്യം ഉറപ്പുവരുത്തുന്ന നിലപാടാണ് സംസ്ഥാന സർക്കാരിനുള്ളതെന്നും മന്ത്രി വ്യക്തമാക്കി.

Read Also: ചെറുമേഘസ്‌ഫോടനവും അതിന്റെ ഭാഗമായ ചുഴലിയും: കേരളത്തില്‍ സങ്കല്‍പ്പിക്കാന്‍ കഴിയാത്ത നാശം വിതയ്ക്കും, മുന്നറിയിപ്പ് 

shortlink

Related Articles

Post Your Comments

Related Articles


Back to top button