Latest NewsNewsIndia

കാപ്പ വകഭേദം : രാജ്യത്ത് വീണ്ടും രോഗം സ്ഥിരീകരിച്ചു

കാപ്പ വകഭേദത്തിന്‍റെ കാര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്നാണ്​ ഐ.സി.എം.ആര്‍ അറിയിച്ചിട്ടുള്ളത്

അഹമ്മദാബാദ് : കോവിഡ്​ കാപ്പ വകഭേദം രാജ്യത്ത് വീണ്ടും സ്ഥിരീകരിച്ചു. ഗുജറാത്തിലാണ് അഞ്ചുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ജാംനഗറിൽ മൂന്ന് പേർക്കും പഞ്ച്​മഹല്‍ ജില്ലയിലെ ഗോദ്രയിലും മെഹ്​സാനയിലുമാണ് മറ്റ് രണ്ട് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Read Also  :  മത്സരത്തിനിടെ പിസ്റ്റള്‍ തകരാറിലായി: ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് നിരാശ

ഈ വര്‍ഷം മാര്‍ച്ചിനും ജൂണിനും ഇടയില്‍ കോവിഡ്​ ബാധിതരായവരുടെ സാംപിളുകള്‍ ജനിതക ശ്രേണീകരണത്തിന്​ അയച്ചതില്‍ നിന്നാണ്​ ഇവര്‍ക്ക്​ കാപ്പ ബാധിച്ചതായി തിരിച്ചറിഞ്ഞത്​. കാപ്പ വകഭേദത്തിന്‍റെ കാര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്നാണ്​ ഐ.സി.എം.ആര്‍ അറിയിച്ചിട്ടുള്ളത്​. ഇന്ത്യയില്‍ രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലും കാപ്പ വകഭേദം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button