Latest NewsKeralaNattuvarthaNews

മ​ക​ളെ ഉ​പേ​ക്ഷി​ച്ച്‌ കാ​മു​ക​നൊ​പ്പം പോയ യുവതിയെ കൊലപ്പെടുത്തി ഭർത്താവ്: കൊലപാതകത്തിനു സഹായം നൽകിയത് അമ്മ

ര​ഞ്ജി​ത​യെ ഭ​ര്‍​ത്താ​വ് ക​ഴു​ത്ത് ഞെ​രി​ച്ച്‌ കൊ​ല​പ്പെ​ടു​ത്തു​മ്ബോ​ള്‍ മ​ക​ളു​ടെ കാ​ലി​ല്‍ അ​മ​ര്‍​ത്തി പി​ടി​ച്ച​താ​യി അ​മ്മയുടെ മൊഴി

കു​മ​ളി: ഭ​ര്‍​ത്താ​വി​നെ​യും മ​ക​ളെ​യും ഉ​പേ​ക്ഷി​ച്ച്‌ കാ​മു​ക​നൊ​പ്പം പോയ യുവതിയെ ഭർത്താവ് കൊലപ്പെടുത്തി. കാമുകനൊപ്പം ചെ​ന്നൈ​ക്ക്​ പോ​യ യു​വ​തി​യെ തി​രി​കെ നാട്ടിൽ കൊ​ണ്ടു​വന്നാണ് യുവാവ് കൊ​ല​പ്പെ​ടു​ത്തിയത്. തേ​നി ജി​ല്ല​യി​ലെ ഉ​ത്ത​മ​പാ​ള​യ​ത്താ​ണ് സം​ഭ​വം. യു​വ​തി​യു​ടെ അ​മ്മ​യു​ടെ സ​ഹാ​യ​ത്തോ​ടെ ഭ​ര്‍​ത്താ​വ്​ ക​ഴു​ത്ത് ഞെ​രി​ച്ച്‌ കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

രാ​യ​പ്പ​ന്‍​പെ​ട്ടി കാ​ളി​യ​മ്മ​ന്‍ തെ​രു​വി​ല്‍ ക​ല്യാ​ണ്‍ കു​മാ​റി​െന്‍റ ഭാ​ര്യ ര​ഞ്ജി​ത​യാ​ണ്​ (30) കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭ​ര്‍​ത്താ​വ് ക​ല്യാ​ണ്‍ കു​മാ​ര്‍ (32), ര​ഞ്ജി​ത​യു​ടെ അ​മ്മ ക​വി​ത (50), ബ​ന്ധു ആ​ന​ന്ദ​കു​മാ​ര്‍ (35) എ​ന്നി​വ​രെ അ​റ​സ്​​റ്റ്​ ചെ​യ്തു.

read also: ശക്തമായ മഴയും വെള്ളപ്പൊക്കവും മഹാരാഷ്ട്രയിൽ നിരവധി ഗ്രാമങ്ങൾ ഒറ്റപ്പെട്ടു

കെ​ട്ടി​ട നി​ര്‍​മാ​ണ തൊ​ഴി​ലാ​ളി​യാ​യ ക​ല്യാ​ണ്‍ കു​മാ​റും ര​ഞ്ജി​തയും ഒമ്പ​ത്​ വ​ര്‍​ഷം മുമ്പാ​ണ് വി​വാഹിതരായത്. ഇ​വ​ര്‍​ക്ക് എ​ട്ട്​ വ​യ​സ്സു​ള്ള മ​ക​ളു​ണ്ട്. ചെ​ന്നൈ​യി​ല്‍ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ല്‍ ജോ​ലി​യു​ള്ള വി​വാ​ഹി​ത​നാ​യ യു​വാ​വു​മൊ​ത്ത് ര​ഞ്ജി​ത പ്രണയത്തിലായി. ഈ ബന്ധത്തിന്റെ പേരിൽ വ​ഴ​ക്കാ​യ​തോ​ടെ ആ​ഴ്ച​ക​ള്‍​ക്ക് മുമ്പ് ര​ഞ്ജി​ത നാടുവിട്ടു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പൊ​ലീ​സ് ര​ഞ്ജി​ത​യെ ചെ​ന്നൈ​യി​ല്‍​നി​ന്ന്​ ക​ണ്ടെ​ത്തി വീ​ട്ടു​കാ​രെ ഏ​ല്‍​പ്പി​ച്ചു. ഇ​തോ​ടെ ക​ല്യാ​ണ്‍ കു​മാ​ര്‍ സ​ഹോ​ദ​രി​യും ര​ഞ്ജി​ത​യു​ടെ അ​മ്മ​യു​മാ​യ ക​വി​ത​യു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ചാ​ണ് കൊ​ല​പാ​ത​കം ആ​സൂ​ത്ര​ണം ചെ​യ്​​ത​തെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു.

ര​ഞ്ജി​ത​യെ ഭ​ര്‍​ത്താ​വ് ക​ഴു​ത്ത് ഞെ​രി​ച്ച്‌ കൊ​ല​പ്പെ​ടു​ത്തു​മ്ബോ​ള്‍ മ​ക​ളു​ടെ കാ​ലി​ല്‍ അ​മ​ര്‍​ത്തി പി​ടി​ച്ച​താ​യി അ​മ്മ പൊ​ലീ​സി​നോ​ട് സ​മ്മ​തി​ച്ചു. തു​ട​ര്‍​ന്ന് ര​ഞ്ജി​ത ആ​ത്മ​ഹ​ത്യ ചെ​യ്ത​താ​യി നാ​ട്ടു​കാ​രോ​ടും ബ​ന്ധു​ക്ക​ളോ​ടും പ​റ​ഞ്ഞ ശേ​ഷം ബ​ന്ധു​വാ​യ ആ​ന​ന്ദ​കു​മാ​റിെന്‍റ (35) സ​ഹാ​യ​ത്തോ​ടെ ശ്​​മ​ശാ​ന​ത്തി​ലെ​ത്തി​ച്ച്‌ ക​ത്തി​ച്ചു. ഇതിൽ അസ്വാഭാവികത തോ​ന്നിയ നാട്ടുകാർ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. പാ​തി ക​ത്തി​ക്ക​രി​ഞ്ഞ മൃ​ത​ദേ​ഹം പോ​സ്​​റ്റ്​​മോ​ര്‍​ട്ട​ത്തി​നാ​യി തേ​നി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പോ​സ്​​റ്റ്​​മോ​ര്‍​ട്ട​ത്തി​ലാ​ണ് ക​ഴു​ത്ത് ഞെ​രി​ച്ചാ​ണ് കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്ന് വ്യ​ക്ത​മാ​യതിനു പിന്നാലെയാണ് ഇവരെ അറസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button