PathanamthittaNattuvarthaLatest NewsKeralaNewsCrime

രമാദേവി കൊലക്കേസിൽ വൻ വഴിത്തിരിവ്: കൊന്നത് ഭര്‍ത്താവ്, 17 വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയിൽ

തിരുവല്ല: വീട്ടമ്മയെ കഴുത്തിനു വെട്ടേറ്റു കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ കേസിൽ 17 വർഷത്തിനുശേഷം ഭർത്താവ് അറസ്റ്റിൽ. പുല്ലാട് വടക്കേക്കവല വടക്കേചട്ടുകുളത്ത് സിആർ ജനാർദനൻ നായരുടെ ഭാര്യ രമാദേവിയെയാണ് വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ റിട്ട. പോസ്റ്റ്മാസ്റ്റർ കൂടിയായ ഭർത്താവ് ജനാര്‍ദനനെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു.

2006 മേയ് 26ന് വൈകിട്ടാണ് സംഭവം നടന്നത്. ഇവരുടെ വീടിനോടു ചേർന്ന് കെട്ടിടനിർമാണം നടത്തിവന്ന തൊഴിലാളികളെ പൊലീസ് ചോദ്യം ചെയ്‌തിരുന്നു. എന്നാൽ, കൊല നടന്ന ദിവസം മുതൽ തമിഴ്‌നാട് സ്വദേശിയായ ചുടലമുത്തുവിനെ കാണാതായതിനാൽ ഇവരെ കേന്ദ്രീകരിച്ചായിരുന്നു ആദ്യഘട്ടത്തില്‍ പോലീസിന്റെ അന്വേഷണം.

രാജസ്ഥാനിൽ സർക്കാരിന്‍റെ ആരോഗ്യ പദ്ധതിയില്‍ തിമിര ശസ്ത്രക്രിയ കഴിഞ്ഞ 18 പേരുടെ കാഴ്ച്ച നഷ്ടമായി

ചുടലമുത്തുവിനെയും ഇയാൾക്കൊപ്പം താമസിച്ചിരുന്ന സ്ത്രീയെയും കണ്ടെത്താൻ അന്വേഷണ ഉദ്യോഗസ്ഥർക്കു കഴിഞ്ഞിരുന്നില്ല. ഇതേത്തുടര്‍ന്ന് കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. മാസങ്ങള്‍ക്ക് മുന്‍പ് സ്ത്രീയെ തെങ്കാശിയിൽ വച്ച് കണ്ടെത്തി. തുടർന്നു നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതിയെ പത്തനംതിട്ട ക്രൈം ബ്രാഞ്ച് ഡിറ്റക്ടീവ് ഇൻസ്പെക്ടർ സുനിൽ രാജ് അറസ്റ്റ് ചെയ്തത്. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയതെന്ന് അന്വേഷണസംഘം അറിയിച്ചു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button