KeralaLatest NewsNews

റവന്യൂ വകുപ്പിൽ 14 ജി​ല്ല​ക​ളി​ലു​മാ​യി 340 ഒഴിവുകള്‍ : പി.​എ​സ്.​സി​ക്ക് റി​പ്പോ​ര്‍​ട്ട് ചെയ്യാൻ ഉത്തരവ്

കൊ​ച്ചി: റ​വ​ന്യൂ വ​കു​പ്പി​ൽ 14 ജി​ല്ല​ക​ളി​ലു​മാ​യി 340 പ്ര​തീ​ക്ഷി​ത ഒ​ഴി​വു​ക​ള്‍. നി​യ​മ​നാ​ധി​കാ​രി​ക​ള്‍ ഒ​ഴി​വു​ക​ള്‍ പി.​എ​സ്.​സി​ക്ക് റി​പ്പോ​ര്‍​ട്ട് ചെ​യ്ത വി​വ​രം സ​ര്‍​ക്കാ​റി​നെ അ​റി​യി​ക്ക​ണ​മെന്നാണ് ഉ​ത്ത​ര​വ്.

Read Also : മോ​ഷ്ടി​ച്ച വാ​ക്‌​സി​നു​കൾ ഉപയോഗിച്ച് വാ​ക്‌​സി​നേ​ഷ​ന്‍ ക്യാം​പു​ക​ള്‍ : ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ന്‍ പിടിയിൽ 

റി​പ്പോ​ര്‍​ട്ട് പ്ര​കാ​രം വി​വി​ധ വ​കു​പ്പു​ക​ളി​ല്‍ ക്ല​ര്‍​ക്ക്, വി​ല്ലേ​ജ് അ​സി​സ്​​റ്റ​ന്‍​റ് ത​സ്തി​ക​യി​ല്‍ നി​യ​മ​നം ന​ല്‍​കു​ന്ന​തി​നാ​യി പി.​എ​സ്.​സി ത​യാ​റാ​ക്കി​യ പ​ട്ടി​ക​യു​ടെ കാ​ലാ​വ​ധി ആ​ഗ​സ്​​റ്റ്​ നാ​ലി​ന് അ​വ​സാ​നി​പ്പി​ക്കും. അ​തി​നാ​ല്‍ സ്ഥാ​ന​ക്ക​യ​റ്റം വ​ഴി ഉ​ണ്ടാ​കു​ന്ന ഒ​ഴി​വു​ക​ള്‍ സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വു​ക​ള്‍ പ്ര​കാ​രം അ​ടി​യ​ന്ത​ര​മാ​യി റി​പ്പോ​ര്‍​ട്ട് ചെ​യ്യ​ണം. ത​ഹ​സി​ല്‍​ദാ​ര്‍ -9 , ഡെ​പ്യൂ​ട്ടി ത​ഹ​സി​ല്‍​ദാ​ര്‍ -168, വി​ല്ലേ​ജ് ഓ​ഫി​സ​ര്‍/​ഹെ​ഡ് ക്ല​ര്‍​ക്ക് / റ​വ​ന്യൂ ഇ​ന്‍​സ്പെ​ക്ട​ര്‍ -71, സീ​നി​യ​ര്‍ ക്ല​ര്‍​ക്ക് -92 എ​ന്നി​ങ്ങ​നെ​യാ​ണ് ഒ​ഴി​വു​ക​ള്‍.

പ്ര​വേ​ശ​ന ത​സ്തി​ക​യി​ല്‍​നി​ന്ന്​​ സ്ഥാ​ന​ക്ക​യ​റ്റം കി​ട്ടാ​ന്‍ യോ​ഗ്യ​ത നേ​ടി​യ ജീ​വ​ന​ക്കാ​രു​ടെ പ​ട്ടി​ക ക​ല​ക്ട​ര്‍​മാ​രി​ല്‍​നി​ന്ന്​ ല​ഭി​ച്ച​തിന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ തി​രു​വ​ന​ന്ത​പു​രം -25, കൊ​ല്ലം -19, പ​ത്ത​നം​തി​ട്ട -20, ആ​ല​പ്പു​ഴ -32, കോ​ട്ട​യം -32, ഇ​ടു​ക്കി -27, എ​റ​ണാ​കു​ളം -42, തൃ​ശൂ​ര്‍ -18, പാ​ല​ക്കാ​ട് -23, കോ​ഴി​ക്കോ​ട് -14, മ​ല​പ്പു​റം -36, ക​ണ്ണൂ​ര്‍ -21, വ​യ​നാ​ട് -12, കാ​സ​ര്‍കോഡ് -19 എ​ന്നി​ങ്ങ​നെ​യാ​ണ് ഒ​ഴി​വു​ക​ള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button