KeralaLatest NewsNews

‘പിണറായി വിജയൻ കേരളത്തിന്റെ ദൈവം’ : വിവാദ ഫ്ലക്സ് ഒടുവിൽ എടുത്ത് മാറ്റി

മലപ്പുറം : മുഖ്യമന്ത്രി പിണറായി വിജയനെ ദൈവമായി വിശേഷിപ്പിച്ച്‌ പച്ചീരി മഹാവിഷ്ണു ക്ഷേത്രത്തിനു മുന്നില്‍ സ്ഥാപിച്ച ഫ്ളെക്സ് പ്രതിഷേധം ശക്തമായതോടെ മറ്റൊരു സ്ഥലത്തേക്കു മാറ്റി. കേരളത്തിന്‍റെ ദൈവം എന്ന പേരിലാണ് പിണറായി വിജയന്‍റെ ചിത്രം സഹിതമുള്ള വമ്പൻ ഫ്ലക്സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്.

മുഖ്യമന്ത്രിക്കൊപ്പം മറ്റു മന്ത്രിമാരുടെ ചിത്രങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയ മറ്റൊരു ബോര്‍ഡും സമീപത്ത് സ്ഥാപിച്ചിരുന്നു. ആ ബോർഡും എടുത്ത് മാറ്റിയിട്ടുണ്ട്. സിപിഎം പ്രവര്‍ത്തകരാണ് ബോർഡ് സ്ഥാപിച്ചതെന്നും ക്ഷേത്രത്തിന് ബോർഡുമായി യാതൊരുവിധ ബന്ധവുമില്ലെന്നും ക്ഷേത്ര ഭാരവാഹികള്‍ പറഞ്ഞു

ആരാണ് ദൈവമെന്ന് നിങ്ങൾ ചോദിച്ചു അന്നം തരുന്നവനെന്ന് ജനം പറഞ്ഞു എന്നാണ് കേരളത്തിലെ ദൈവമെന്ന് വിശേഷിപ്പിക്കുന്ന പിണറായിയുടെ ഫ്ളക്സിലെ വരികൾ. ഫ്ലെക്സിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button