Latest NewsNewsIndia

അനധികൃതമായി രാജ്യത്തേക്ക് പ്രവേശിച്ചു: റോഹിങ്ക്യൻ കുടിയേറ്റക്കാരെ പിടികൂടി

ദിസ്പൂർ: അനധികൃതമായി രാജ്യത്തേക്ക് എത്തിയ റോഹിങ്ക്യൻ കുടിയേറ്റക്കാരെ പിടികൂടി. അസമിലെ കരിംഗഞ്ച് ജില്ലയിൽ നിന്നും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സാണ് ഇവരെ പിടികൂടിയത്. ആറ് കുട്ടികളും മൂന്ന് സ്ത്രീകളും ഉൾപ്പെടെ 15 പേരാണ് പിടിയിലായത്. ബദർപൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും സംശയാസ്പദമായ സാഹചര്യത്തിലാണ് ഇവരെ കണ്ടെത്തിയതെന്ന് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് ഉദ്യോഗസ്ഥർ അറിയിച്ചു.

Read Also: മുസ്ലിം സമുദായത്തിന്റെ ആനുകൂല്യങ്ങള്‍ നഷ്ടപ്പെടില്ലെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്: വ്യക്തമാക്കി കാന്തപുരം

ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് രാജ്യത്തേക്ക് അനധികൃതമായി പ്രവേശിച്ചതാണെന്ന് കണ്ടെത്തിയത്. ഉത്തർപ്രദേശിലെ അലിഗറിലാണ് ഇവർ താമസിച്ചിരുന്നത്. ഏതാനും ദിവസങ്ങൾക്ക് സിലിഗുരിയിലേക്ക് വന്ന ഇവർ ഒരു പാസഞ്ചർ ട്രെയിനിലാണ് ബദർപൂരിലെത്തിയത്. സിൽച്ചാൽ-അഗർത്തല പാസർഞ്ചർ ട്രെയിനിൽ അഗർത്തലയിലേക്ക് പോകാൻ തയ്യാറെടുക്കുന്നതിനിടെയാണ് സംഘം ആർപിഎഫിന്റെ പിടിയിലായത്.

9 മൊബൈൽ ഫോണുകളും, 50,000 രൂപയും ,ഐക്യരാഷ്ട്ര സഭയുടെ ഹയർ കമ്മീഷൻ അനുവദിച്ച ഐഡി കാർഡുമാണ് ഇവരുടെ പക്കൽ ഉണ്ടായിരുന്നത്.

Read Also: വിദ്യാഭ്യാസ സ്ഥാപനം നിൽക്കുന്ന സ്ഥലത്ത് പള്ളി നിർമ്മിക്കാൻ ശ്രമം: നടപടി സ്വീകരിച്ച് യോഗി സർക്കാർ

shortlink

Related Articles

Post Your Comments

Related Articles


Back to top button