Latest NewsIndiaNews

പെഗസസ് ഉപയോഗിച്ച് ഫോണ്‍ ചോര്‍ത്തുന്നതിന് പിന്നില്‍ ആരാണെന്ന് ശിവസേന, ഹിരോഷിമയിലെ അണുബോംബ് വര്‍ഷത്തിന് സമാനം

ന്യൂഡല്‍ഹി ; പെഗസസ് ഉപയോഗിച്ച് ഫോണ്‍ചോര്‍ത്തുന്നതിന് ആരാണ് പണം നല്‍കുന്നതെന്ന ചോദ്യവുമായി ശിവസേന. ഹിരോഷിക അണുബോംബ് വര്‍ഷത്തിന് തുല്യമാണെന്നും ശിവസേന എംപി സഞ്ജയ് റാവത്ത് പറഞ്ഞു. ശിവസേനയുടെ മുഖപത്രമായ ‘സാംമ്ന’യിലെ തന്റെ കോളത്തിലൂടെയാണ് സഞ്ജയ് റൗത്ത് പ്രതികരിച്ചത്.

Read Also : രാമജന്മ ഭൂമിയില്‍ നിന്ന് ജനവിധി തേടാനൊരുങ്ങി യോഗി ആദിത്യനാഥ്: പ്രതിപക്ഷത്തിന് ചങ്കിടിപ്പേറുന്നു

‘ആധുനിക സാങ്കേതികവിദ്യ നമ്മെ അടിമത്തത്തിലേക്ക് തിരികെ കൊണ്ടുപോയി,പെഗാസസ് ഫോണ്‍ ചോര്‍ത്തലിന് ജപ്പാന്‍ നഗരമായ ഹിരോഷിമയിലെ ബോംബ് സ്ഫോടനവുമായി ബന്ധമുണ്ട്. ജപ്പാനില്‍ ബോംബ് വര്‍ഷിച്ചപ്പോള്‍ ആളുകളുടെ ജീവനാണ് നഷ്ടപ്പെട്ടതെങ്കില്‍ ഇന്നിപ്പോള്‍ ഫോണ്‍ ചോര്‍ത്തലില്‍ ജനങ്ങളുടെ സ്വാതന്ത്ര്യമാണ് ഇല്ലാതായാത്’റൗത്ത് പറഞ്ഞു.

‘രാഷ്ട്രീയക്കാരും വ്യവസായികളും സാമൂഹ്യ പ്രവര്‍ത്തകരും തങ്ങളുടെ ഫോണുകള്‍ ചോര്‍ത്തപ്പെടുകയാണെന്ന ഭയത്തിലാണ് കഴിയുന്നത്. എന്തിന് നിയമസംവിധാനങ്ങളും മാധ്യമ സ്ഥാപനങ്ങളും സമാന സമ്മര്‍ദ്ദത്തിലൂടെയാണ് കടന്ന് പോകുന്നത്’ – റൗത്ത് ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button