KeralaLatest NewsNews

താന്‍ ജയില്‍ മേധാവിയായ ശേഷം ഒരു ജയിലിലും അനധിക്യത ഫോണ്‍വിളി ഉണ്ടായിട്ടില്ല: ജയില്‍ പഴയ ജയിലല്ലെന്ന് ഋഷിരാജ് സിംഗ്

മൂന്നാറില്‍ തനിക്ക് ക്രമസമാധാനത്തിന്റെ ചുമതല മാത്രമായിരുന്നു ഉണ്ടായത്. മൂന്നാറിലെ അനധികൃത കെട്ടിടങ്ങളും മറ്റും ഒഴിപ്പിക്കാന്‍ പോയ ഉദ്യോഗസ്ഥര്‍ക്ക് തടസ്സം ഉണ്ടാകാതിരിക്കാന്‍ സുരക്ഷയ്ക്ക് വേണ്ടിയാണ് പോയത്.

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതീകളായ റമീസും സരിത്തും ജയില്‍ വകുപ്പിനെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് സംസ്ഥാന ജയില്‍ മേധാവി ഋഷിരാജ് സിംഗ്. ചില ഉന്നത നേതാക്കളുടെ പേര് പറയാന്‍ ജയില്‍ വകുപ്പ് അധിക്യതര്‍ നിര്‍ബന്ധിച്ചുവെന്നാണ് റമീസും സരിത്തും ഉന്നയിച്ച ആരോപണം. 36 വര്‍ഷത്തെ സര്‍വ്വീസിന് ശേഷം ഋഷിരാജ് സിംഗ് ഈ മാസം വിരമിക്കാനൊരുങ്ങവേയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഋഷിരാജ് സിംഗിന്റെ വാക്കുകൾ…

സ്വപ്‌ന സുരേഷിന്റെ ശബ്ദരേഖ ചോര്‍ന്നതും ജയില്‍ വകുപ്പ് അന്വേഷിച്ചെങ്കിലും അതിലും പ്രത്യേകിച്ച്‌ ഒന്നും കണ്ടെത്താനിയില്ല. സ്വപ്‌നയുടെ ശബ്ദരേഖ ജയിലില്‍ നിന്നല്ല റെക്കോര്‍ഡ് ചെയ്യപ്പെട്ടത്. ജയിലുകളില്‍ മുമ്പുണ്ടായിരുന്ന സ്ഥിതിയില്ല. വലിയ മാറ്റങ്ങളുണ്ടായിട്ടുണ്ട്. താന്‍ ജയില്‍ മേധാവിയായ ശേഷം ഒരു ജയിലിലും അനധിക്യത ഫോണ്‍വിളി ഉണ്ടായിട്ടില്ല. അനധികൃത ഫോണ്‍ വിളി തടയാനുള്ള സംവിധാനങ്ങള്‍ ജയിലിലുണ്ട്. അഭയ കേസിലെ പ്രതികളെ കോവിഡ് സാഹചര്യത്തില്‍ ജാമ്യത്തില്‍ വിട്ടതില്‍ ഹൈകോടതിയില്‍ നിവേദനം പോയിരുന്നു. ഈക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് കോടതിയാണ്. കൊടി സുനി ജയിലില്‍ നിന്നും ഫോണ്‍ വിളി നടത്തി ക്വട്ടേഷന്‍ നടത്തിയെന്ന് ആരോപണം തെറ്റാണ്, ഇത്തരത്തിലുള്ള ആരോപണങ്ങളില്‍ യാതൊരു കഴമ്പും ഇല്ലെന്നും ആരോപണങ്ങള്‍ ആര്‍ക്കും ഉന്നയിക്കാം.

Read Also: ‘2024 ല്‍ അല്ല 2534 ആയാല്‍ പോലും ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമായി മാറില്ല: വെല്ലുവിളിച്ച് മണിശങ്കര്‍ അയ്യര്‍

60 വയസ്സ് തികയുന്ന തന്റെ ജീവിതത്തില്‍ ഏറിയ പങ്കും കഴിഞ്ഞത് കേരളത്തിലാണ്. പോലീസിനോട് ചെറിയ താല്‍പ്പര്യമുണ്ട്. അച്ഛനും അമ്മയുടെ അച്ഛനും രാജസ്ഥാന്‍ പോലീസിലായിരുന്നു. അതിനാല്‍ ഐ.പി.എസ് തിരഞ്ഞെടുക്കുകയായിരുന്നു. ഭാഷ പഠിക്കാന്‍ തനിക്ക് പ്രത്യേക കഴിവുണ്ട്. അങ്ങനെയാണ് മലയാളം പഠിക്കുന്നത്. ഒരു വടക്കന്‍ വീരഗാഥ് വിഷ്ണുലോകം, പഞ്ചാഗ്നി തുടങ്ങിയ സിനിമകള്‍ കണ്ടാണ് മലയാളം പഠിച്ചത്. മൂന്നാറില്‍ തനിക്ക് ക്രമസമാധാനത്തിന്റെ ചുമതല മാത്രമായിരുന്നു ഉണ്ടായത്. മൂന്നാറിലെ അനധികൃത കെട്ടിടങ്ങളും മറ്റും ഒഴിപ്പിക്കാന്‍ പോയ ഉദ്യോഗസ്ഥര്‍ക്ക് തടസ്സം ഉണ്ടാകാതിരിക്കാന്‍ സുരക്ഷയ്ക്ക് വേണ്ടിയാണ് പോയത്. അവര്‍ ഏതൊക്കെ കുടിയേറ്റങ്ങള്‍ ഒഴിപ്പിച്ചുവെന്നതോ, ഏതൊക്കെ കെട്ടിടങ്ങള്‍ പൊളിച്ചുവെന്നത് അന്വേഷിക്കേണ്ട ബാധ്യത തനിക്ക് ഉണ്ടായിരുന്നില്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button