KeralaLatest NewsNews

‘ചെങ്കൽ ചൂളയിലെ പിള്ളേര് പൊളിയാണ്’: താരങ്ങള്‍ക്കൊപ്പം സെല്‍ഫിയെടുത്ത് എഎ റഹീം

പഠനത്തോടൊപ്പം ഈ രംഗത്തെ കഴിവും ശേഷിയും ഇനിയും ഇവര്‍ ഉപയോഗിക്കട്ടെ.

തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ച് ചെങ്കൽ ചൂളയിലെ ചുണക്കുട്ടികൾ. തമിഴ് നടൻ സൂര്യയുടെ ജന്മദിനത്തോടനുബന്ധിച്ച് താരത്തിന്റെ അയന്‍ സിനിമയിലെ ഗാനരംഗം പുനരാവിഷ്‌കരിച്ച രാജാജി നഗറിലെ വിദ്യാര്‍ഥികളാണ് ഇപ്പോൾ താരം. വിദ്യാർത്ഥികളുടെ വിഡിയോ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു. തുടർന്ന് നിരവധി പ്രമുഖരടക്കമുള്ളവർ വിദ്യാർത്ഥികൾക്ക് അഭിനന്ദനവുമായി രംഗത്ത് എത്തി.

അതേസമയം രാജാജി നഗറിലെ താരങ്ങള്‍ക്കൊപ്പം സെല്‍ഫിയെടുത്ത് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം. ഇനിയും അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ അവര്‍ക്ക് കഴിയുമെന്നും പുതിയ വിസ്മയങ്ങള്‍ക്കായി അവര്‍ക്ക് മുന്നില്‍ നമുക്ക് കാത്തു നില്‍ക്കാമെന്നും റഹീം അഭിപ്രായപ്പെട്ടു. ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ഉപഹാരം നല്‍കി സെല്‍ഫിയെടുത്ത ശേഷമാണ് എഎ റഹീമും സംഘവും മടങ്ങിയത്.

Read Also: ഇഷ്ടക്കാർ പീഢന വിഷയത്തിൽ ഉൾപ്പെടുമ്പോൾ ഇരപക്ഷവാദം സയലൻസായി ഒഴുകിപ്പോവുന്ന ഇസമാണ് കേരളാമോഡൽ കമ്മ്യൂണിസം: അഞ്ജു പാർവതി

എഎ റഹീം പറഞ്ഞത്: ‘രാജാജി നഗറിലെ താരങ്ങളെ കാണാന്‍ പോയി…അതുല്യ പ്രതിഭകള്‍. ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിയുടെ ഉപഹാരം നല്‍കി. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി കെ പി പ്രമോഷ്, പ്രസിഡന്റു വി വിനീത്, ട്രഷറര്‍ വി അനൂപ്, ജില്ലാ സെക്രട്ടറിയേറ്റ് അംഗം എസ് ഷാഹിന്‍, പാളയം ബ്ലോക്ക് പ്രസിഡന്റു വേണുചന്ദ്രന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു. രാജാജി നഗറിലെ പരിമിതമായ ജീവിത സാഹചര്യങ്ങളില്‍ നിന്നും ഈ പ്രതിഭകള്‍ തയ്യാറാക്കിയ വീഡിയോകള്‍ ഇതിനകം തെന്നിന്ത്യയാകെ ശ്രദ്ധിക്കപ്പെട്ടു. ഈ പിള്ളേര്‍ മാസ്സാണ്.. ഇനിയും അത്ഭുദങ്ങള്‍ സൃഷ്ടിക്കാന്‍ ഇവര്‍ക്ക് കഴിയും. പുതിയ വിസ്മയങ്ങള്‍ക്കായി ഇവരുടെ മുന്നില്‍ നമുക്ക് കാത്തു നില്‍ക്കാം’.

നേരത്തെ വിദ്യാര്‍ഥികളെ അഭിനന്ദിച്ച് മന്ത്രി വി ശിവന്‍കുട്ടിയും രംഗത്തെത്തിയിരുന്നു. വിദ്യാര്‍ഥികള്‍ക്ക് നല്ല ഭാവിയുണ്ട്. പഠനത്തോടൊപ്പം ഈ രംഗത്തെ കഴിവും ശേഷിയും ഇനിയും ഇവര്‍ ഉപയോഗിക്കട്ടെ. വളരാന്‍ ഒരാകാശം തന്നെ ഇവര്‍ക്ക് മുന്നിലുണ്ടെന്ന് ആശംസകുറിപ്പില്‍ മന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button