KeralaLatest NewsNewsParayathe VayyaWriters' Corner

ഇഷ്ടക്കാർ പീഢന വിഷയത്തിൽ ഉൾപ്പെടുമ്പോൾ ഇരപക്ഷവാദം സയലൻസായി ഒഴുകിപ്പോവുന്ന ഇസമാണ് കേരളാമോഡൽ കമ്മ്യൂണിസം: അഞ്ജു പാർവതി

നിലപാട് റാണിമാരായ പാർവ്വതിയും റിമയുമൊക്കെ അവൾക്കൊപ്പം ഹാഷ്ടാഗുമായി നിലയുറപ്പിക്കും.

മലയാള സംവിധായകൻ കമലിനെതിരേ ഉയരുന്ന പീഡന ആരോപണത്തിൽ പ്രതികരിക്കാത്ത സാംസ്കാരികനായകന്മാർക്കും സിനിമ പ്രവർത്തകർക്കും നേരെ വിമർശനവുമായി എഴുത്തുകാരി അഞ്ജു പാർവതി പ്രഭീഷ്.

സംവിധായകരായ പ്രിയദർശനെതിരെയോ സനൽ കുമാർ ശശിധരനെതിരെയോ സലിം കുമാറിനെതിരെയോ ആയിരുന്നു ഇത്തരമൊരു ആരോപണവും ഒത്തുതീർപ്പ് പ്രമാണതെളിവും വന്നതെന്ന് വെറുതെയൊന്ന് സങ്കല്പിക്കുക.

എങ്കിൽ….

സനീഷും ബ്രിട്ടാസും സുനിലും അപർണ്ണയും ശ്രീകണ്ഠനും മൊട്ട അരുണുമൊക്കെ ചാനൽ സ്റ്റുഡിയോയിലും ഫ്ലോറിലും സ്ത്രീസുരക്ഷയെ കുറിച്ച് കണ്ഠം പൊട്ടിയലറും , സച്ചിദാനന്ദൻ, സാറാ ജോസഫ് ,കുരീപ്പുഴ,ചുള്ളിക്കാട് തുടങ്ങി സുനിൽ പി ഇളയിടം, ശ്രീചിത്രൻ വരെയുള്ള സാംസ്കാരികനായകർ വായ 90 ഡിഗ്രി മലർക്കെ തുറന്ന് സ്ത്രീസുരക്ഷയ്ക്കെതിരെ പ്രസംഗിക്കും.

read also: കുറ്റപത്രത്തിൽ ബിജെപിയെ ബന്ധിപ്പിക്കുന്ന ഒന്നുമില്ല, ബിജെപിയെ വേട്ടയാടിയതിന് മുഖ്യമന്ത്രി മാപ്പ് പറയണം: കെ.സുരേന്ദ്രൻ

ഭാഗ്യലക്ഷ്മിയും മാലാപാർവ്വതിയും രശ്മിത വക്കീലും ചാനലുകളായ ചാനലുകളിൽ കയറിയിറങ്ങി കണ്ഠക്ഷോഭം വരുത്തും ! നിലപാട് റാണിമാരായ പാർവ്വതിയും റിമയുമൊക്കെ അവൾക്കൊപ്പം ഹാഷ്ടാഗുമായി നിലയുറപ്പിക്കും.

മതേതരവാദികൾ അവരുടെ ജാതി വലിച്ച് പുറത്തിടും. സവർണ്ണഫാസിസ്റ്റ്‌ പീഡനമെന്ന് മുദ്ര കുത്തി ദളിത് വാദികൾ ഉടുതുണിയുരിഞ്ഞ് പ്രതിഷേധിക്കും. ദീപാ നിഷാന്തും ഭാരതിക്കുട്ടി ശാരദകുട്ടിയും ഹരീഷ് പേരടിയുമൊക്കെ തൂലിക പടവാളാക്കി മുഖപുസ്തകത്തിലൂടെ വേട്ടക്കാർക്കെതിരെ കുരച്ചുചാടും.

വട്ടപ്പൊട്ട് എന്ന് ജനറലൈസ് ചെയ്തു പറഞ്ഞൊരു സംഗതിയെ വിമർശിക്കാനായി ഉണ്ണി മുകുന്ദന്റെ അമ്മയുടെ പൊട്ടിട്ട ചിത്രം വരെ നിരത്തി സായൂജ്യമടഞ്ഞ , വട്ടപ്പൊട്ട് ചലഞ്ച് നടത്തിയ പെൺവർഗ്ഗത്തിനൊന്നും ഒരു കത്ത് ചലഞ്ച് നടത്താൻ കൈ പൊങ്ങില്ല.

കമൽ വിഷയത്തിൽ എല്ലാവരും മൗനികളാണ്. അവരങ്ങനെയാണ്! എന്നും അങ്ങനെ തന്നെയാണ്. ഇഷ്ടമില്ലാത്തവർ പീഡനവിഷയത്തിൽ ഉൾപ്പെടുമ്പോൾ വയലന്റായി നിലപാട് മേളം ഒഴുക്കുകയും ഇഷ്ടക്കാർ പീഢന വിഷയത്തിൽ ഉൾപ്പെടുമ്പോൾ ഇരപക്ഷവാദം വെറും സയലൻസായി ഒഴുകിപ്പോവുകയും ചെയ്യുന്ന ഇസം ആണ് കേരളാമോഡൽ കമ്മ്യൂണിസവും മലയാളസിനിമയിലെ ഫെമിനിസവും . അലൻസിയർ , സിദ്ദിഖ്, വേടൻ തുടങ്ങി കമൽ വിഷയത്തിലും അത് അങ്ങനെയാണ്.

ബൗദ്ധികനിലവാരം വല്ലാതെ കൂടിയതുക്കൊണ്ട് ഇടതുപക്ഷം ചേർന്നു നടന്നുനീങ്ങുന്ന അഴുകിയ രാവണനു മേൽ വിവാദങ്ങളുടെ പെരുമഴക്കാലം എത്രമേൽ ആർത്തിരമ്പിപ്പെയ്താലും സെല്ലുലോയ്ഡിന്റെ മറയ്ക്കുള്ളിൽ മറയ്ക്കാൻ ചെങ്കൊടി കൂട്ടിന് ഉണ്ടാവും എന്ന് അയാൾക്ക് നന്നായി അറിയാം. ഓർക്കാപ്പുറത്ത് വന്ന പീഡനഗോൾ വെറുമൊരു പ്രാദേശികവാർത്തയായി ഒതുങ്ങിപ്പോകുമെന്നയാൾക്കറിയാം. ആയുഷ്കാലം മുഴുവനും അയാൾ വടക്കോട്ടു നോക്കി കഥയെഴുതിക്കൊണ്ടേയിരിക്കുന്നത് അംഗീകാരങ്ങളുടെ സ്വപ്നക്കൂടുകൾ ഒരുപാട് പ്രതീക്ഷിച്ചു തന്നെയാണ്..കേരള ചലച്ചിത്ര അക്കാദമിയുടെ തലപ്പത്ത് പണ്ടത്തെ ഉദയാചിത്രങ്ങളിൽ കാണുന്ന പോലെ ഒരു പൂവൻകോഴി പ്രത്യക്ഷമായി ഇരുന്ന് കൂവിയിട്ടും ആ കൂവൽ കേൾക്കാത്തതിന് കാരണം അയാൾ ഇടതുപക്ഷ പ്രചാരകനാണ്. ഒപ്പം അയാളുടെ ശരിക്കുള്ള പേര് കമാലുദ്ദിൻ എന്നാണ്.

അഞ്ജു പാർവതി

shortlink

Related Articles

Post Your Comments


Back to top button